CHANGARAMKULAMLocal news

കുറ്റിപ്പാല മാതാ അമൃതാനന്ദമയീ മഠം തൃക്കാർത്തിക പൊങ്കാല മഹോൽസവം ജനുവരി 10ന് നടക്കും

ചങ്ങരംകുളം:സദ്ഗുരു മാതാ അമൃതാനന്ദമയി ദേവീയുടെ അനുഗ്രഹാശിസ്സുകളോടെ ലോകശാന്തിക്കായി നടത്തുന്ന 5-ാമത് പൊങ്കാല മഹോൽസവം ജനുവരി 10 ന് വെള്ളിയാഴ്ച‌ കാലത്ത് മാതാ അമൃതാനന്ദമയി മഠം മുതിർന്ന സന്യാസി ശിഷ്യൻ പൂജനീയ സ്വാമി ജ്ഞാനാമൃതാനന്ദപുരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡോ. രവി നമ്പൂതിരി നാറാസ് മന തൃക്കാർത്തിക മഹോത്സവത്തിന് പ്രാരംഭം സൂചകമായി കൊടിയേറ്റം നടത്തി.ജനുവരി 9 ന് വൈകീട്ട് 5 മണിക്ക് കാർത്തിക പൂജയോടെ ആരംഭിക്കുന്ന മഹോത്സവത്തിൽ സന്ധ്യക്ക് 7:00 മണിക്ക് കോട്ടക്കൽ കഥകളി സംഘം അവതരിപ്പിക്കുന്ന കീചകവധം കഥകളി അരങ്ങേറും.പൊങ്കാല മഹോത്സവത്തിന് ജില്ലക്കകത്തും പുറത്തു നിന്നും ആയിരങ്ങൾ പങ്കെടുക്കുന്നതാണ്.ജനുവരി 8 ന് ബുധനാഴ്‌ച കാലത്ത് 10 മണിക്ക് ആശ്രമ മഠാധിപതി സ്വാമിനി അതുല്യാമൃതപ്രാണയുടെ നേതൃത്വത്തിൽ പൊങ്കാലക്കു മുന്നോടിയായുള്ള കലവറ നിറക്കൽ ചടങ്ങിന് നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അമ്മയുടെ ഭക്തർ കലവറ നിറക്കുന്നതിനായി എത്തുന്നതാണ്.ജനുവരി 10 ന് പുലർച്ച 5 മണിക്ക് അഷ്‌ഠ ദ്രവ്യ മഹാഗണപതിഹോമം,തുടർന്ന് പൊങ്കാല വിശേഷാൽ പൂജ,ഭദ്രദീപ പ്രതിഷ്‌ഠ,ഭണ്ഡാരഅടുപ്പിലേക്ക് അഗ്നി പ്രോജ്വലനം,പൊങ്കാല സമർപ്പണം, സ്വാമി ജ്ഞാനാമൃതാനന്ദപുരിയുടെ അനുഗ്രഹ പ്രഭാഷണം, ഭജന, പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരിക്കുന്നതാണ്.എടപ്പാൾ-കുറ്റിപ്പാലആശ്രമ മഠാധിപതി പൂജനീയ സ്വാമിനി അതുല്യാമൃതപ്രാണആശ്രമം സത്സംഗസമിതി അംഗങ്ങൾ ചന്ദ്രൻ ചാലിശ്ശേരി, ദിനേശൻ ചങ്ങരംകുളം,ഉണ്ണികൃഷ്‌ണൻ പട്ടാമ്പി,കരുണൻ ചങ്ങരംകുളം എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button