പെരുമ്പിലാവ്
കുറ്റിപ്പാല എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ കൊടിയേറ്റ് ഫെബ്രുവരി 20 ന്
കുറ്റിപ്പാല :കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 27 നു നടക്കുന്ന താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 20 ന് വെള്ളിയാഴ്ച ക്ഷേത്രം മേൽശാന്തി രമേഷ് എണ്ണാഴിയുടെ നേതൃത്വത്തിൽ കൊടിയേറ്റ് ചടങ്ങ് ക്ഷേത്രത്തിൽ 5.30 നടക്കും.ക്ഷേത്രത്തിൽ ഫെബ്രുവരി 20 മുതൽ 25 വരെ രാത്രി 7.30 മുതൽ വിവിധ വ്യക്തികളും വീട്ടുകാരും സ്പോൺസർ ചെയ്യുന്ന നൃത്തസന്ധ്യ, തിരുവാതിരകളി, കരോക്കെ ഗാനമേള, കൂടാതെ ലഘു ഭക്ഷണം.എന്നിവയും ഉണ്ടാകും. കൂടാതെ ഫെബ്രുവരി 26 ന് വ്യാഴാഴ്ച വൈകീട്ട് 7.30 ന് കുറ്റിപ്പാല സെൻട്രൽ കമ്മറ്റി വക. ഗാനമേള.
27 ന് താലപ്പൊലി മഹോത്സവംഎന്നിവ നടക്കും.