കുറ്റനാട് കെ വി മുഹമ്മദ് മുസ്ലിയാരുടെ ഉറൂസിന് തുടക്കം
എടപ്പാൾ:എടപ്പാൾ ദാറുൽ ഹിദായ സ്ഥാപക പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും പ്രമുഖ ഖുർആൻ പണ്ഡിതനുമായിരുന്ന മർഹൂം കൂറ്റനാട് കെ വി മുഹമ്മദ് മുസ്‌ലിയാരുടെ ഇരുപത്തിയാറാം ഉറൂസിന് തുടക്കമായി. എടപ്പാൾ അങ്ങാടി പള്ളിയിൽ വച്ച് നടന്ന മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ മെമ്പർ ശൈഖുനാ എം വി ഇസ്മയിൽ മുസ്ലിയാർ പ്രാർത്ഥനയോടെ നേതൃത്വം നൽകി. ദാറുൽ ഹിദായ സെക്രട്ടറിമാരായ പി വി മുഹമ്മദ് മൗലവി, ബഷീർ ഫൈസി ആനക്കര, ഇബ്രാഹീം മൂതൂര്‍, ഡോക്ടര്‍ എം എൻ മുഹമ്മദുണ്ണി അലിയാസ് മുസ്തഫ, ജിസിസി കമ്മിറ്റി ചീഫ് കോ ഓര്‍ഡിനേറ്റർ ഫസലുറഹ്മാൻ നെല്ലറ, ജിസിസി കമ്മിറ്റി അംഗങ്ങളായ എറവക്കാട് കുഞ്ഞഹമ്മദ് ഹാജി, കെ പി മുഹമ്മദലി ഹാജി, സിറാജ് കാഞ്ഞിരമുക്ക്, ‘ അബ്ദുള്ളക്കുട്ടി ഹാജി പള്ളിക്കര, പ്രവർത്തക സമിതി അംഗങ്ങളായ പി വി എം കുട്ടി ഫൈസി കറുകത്തിരുത്തി, ഖാസിം ഫൈസി, ടി എ റഷീദ് ഫൈസി,വി കെ കുഞ്ഞുമോൻ ഹാജി, കെ മൂസ മുസ്ലിയാര്‍ മുസ്ലിയാർ വളയംകുളം,എന്‍ എം മുഹമ്മദലി അഷ്റഫി,കെ അബ്ദുല്ല കുട്ടി ഹാജി, അബ്ദുല്‍ അസീസ് ഹാജി കരിമ്പനക്കല്‍, ഹസന്‍ ഹാജി കാലടി, ഹസന്‍ ബാവ ഹാജി പൊന്നാനി, മജീദ് ഫൈസി, മരക്കാര്‍ ഫൈസി വിവിധ സ്ഥാപന മേധാവികളായ ഡോക്ടർ ഹാഷിം തടത്തില്‍, അബ്ദു സലാം, പി ശരീഫ് ഫൈസി ആനക്കര തുടങ്ങിയവർ സംബന്ധിച്ചു. അഞ്ച് ദിവസങ്ങള്‍ നീണ്ടു നിൽക്കുന്ന ഉറൂസ് ജൂലൈ 13ന് ഞായറാഴ്ച മാണൂർ ദാറുൽ ഹിദായ ദഅ് വാ കോളേജിൽ വച്ച് നടക്കുന്ന അനുസ്മരണ ദുആ മജ്‌ലിസോടെ സമാപിക്കും.ഫോട്ടോ ക്യാപ്ഷൻ : കെ വി മുഹമ്മദ് മുസ്ലിയാരുടെ ഉറൂസിന് തുടക്കം കുറിച്ച്എം വി ഇസ്മായിൽ മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകുന്നു.