Local newsPONNANI
കുപ്രസിദ്ധ വാഹനമോഷ്ടാവ് 20 വര്‍ഷത്തിന് ശേഷം പൊന്നാനി പോലീസിന്റെ പിടിയിലായി

പൊന്നാനി:കുപ്രസിദ്ധ വാഹനമോഷ്ടാവ് 20 വര്‍ഷത്തിന് ശേഷം പൊന്നാനി പോലീസിന്റെ പിടിയിലായി.വെളിയംകോട് സ്വദേശി വടക്കെപുതുവീട്ടില്‍ മെഹബൂബ്(48)നെയാണ് അന്യേഷണ സംഘം അറസ്റ്റ് ചെയ്തത്.പൊന്നാനി പെരുമ്പടപ്പ് തൃത്താല നെടുമ്പാശ്ശേരി കണ്ണൂര്‍ തുടങ്ങിയ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നിരവധി വാഹന കവര്‍ച്ച കേസില്‍ പ്രതിയാണ് പിടിയിലായ മെഹബൂബ് എന്ന് അന്യേഷണ ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.20 വര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ ഒളിവിലായിരുന്ന പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊന്നാനി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ നാരായണന്‍, എസ്ഐ സുധീര്‍,സിപിഒ മാരായ സുധീഷ്,റാഷിദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.

