Kunamkulam

കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

കുന്നംകുളം : കുന്നംകുളത്ത് രണ്ട് കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്കേറ്റു.ഇന്നലെ രാത്രി ഏകദേശം 10.15-ഓടെയാണ് അപകടം സംഭവിച്ചത്.കുന്നംകുളം നഗരത്തിൽ വെച്ചാണ് രണ്ട് ബസ്സുകളും കൂട്ടിയിടിച്ചത്.മുന്നിൽ പോയിരുന്ന ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസിന് പുറകിൽ കോഴിക്കോട് – തിരുവനന്തപുരം സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു.രണ്ട് ബസ്സുകളിലുമുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് നിലവിൽ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കനത്ത ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടർന്ന് വാഹനങ്ങൾ നിയന്ത്രിക്കാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button