EDAPPAL
ഗതാഗതക്കുരുക്കിൽ പെട്ടു: ട്രാഫിക് സിഗ്നൽ ഓഫാക്കാൻ നിർദ്ദേശം നൽകി എംഎൽഎ

എടപ്പാൾ: ടൗണിൽ സ്ഥാപിച്ച സിഗ്നൽ സംവിധാനം പ്രവർത്തിപ്പിക്കുന്നത് നിർത്തിവയ്ക്കാൻ നിർദേശം നൽകി സ്ഥലം എംഎൽഎ കെ ടി ജലീൽ. ഏറെ നാളുകൾക്കു ശേഷം കെൽട്രോൺ അധികൃതരെത്തി പ്രവർത്തിപ്പിച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കുമാണ് എംഎൽഎ നേരിട്ടെത്തി ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടത്. വാഹന ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടിയാണ്
നിർദ്ദേശം നൽകിയത്.
ഇതോടെ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച സിഗ്നൽ സംവിധാനം പ്രവർത്തിപ്പിക്കുന്നതിന്
വീണ്ടും തടസ്സം നേരിട്ടു.
