കുന്നംകുളത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ അശ്ളീല ചാറ്റിങ്; ചങ്ങരംകുളത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
June 4, 2023
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ പരിചയപ്പെട്ട 14കാരിയുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല ചാറ്റിംഗ് നടത്തി എന്ന പരാതിയില്‍ കേച്ചേരി സ്വദേശി പോക്‌സോ കേസില്‍ അറസ്റ്റിലായി. കുന്നംകുളം കേച്ചേരി സ്വദേശി പറപ്പൂപ്പറമ്പില്‍ സബീഷിനെ(33)യാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. രോഗിയായ ചങ്ങരുകുളം സ്വദേശി കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കൂട്ടിന് വന്ന പേരക്കുട്ടിയുമായി സമീപത്ത് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ സബീഷ് സൗഹൃദം സ്ഥാപിച്ച് മൊബൈല്‍ നമ്പര്‍ വാങ്ങുകയും പിന്നീട് മൊബൈലില്‍ വിളിച്ച് അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയും ചെയ്യുകയായിരുന്നു. വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ കുട്ടിയുടെ ബന്ധുക്കള്‍ ചൈല്‍ഡ് ലൈനിന് പരാതി നല്‍കുകയുമായിരുന്നു. ചൈല്‍ഡ്‌ലൈന്‍ നല്‍കിയ പരാതിയില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിലെടുത്തു. പോക്‌സോ ചുമത്തി കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.