Kunamkulam
കുന്നംകുളം പുതിയ ബസ് ബസ്റ്റാൻഡിൽ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികക്ക് ഗുരുതര പരിക്ക്.

കുന്നംകുളം:പുതിയ ബസ് ബസ്റ്റാൻഡിൽ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികക്ക് ഗുരുതര പരിക്ക്. ഒറ്റപ്പിലാവ് സ്വദേശിനി വൈപ്പിൻ വീട്ടിൽ പരേതനായ സുധാകരന്റെ ഭാര്യ 61 വയസ്സുള്ള നിർമലയ്ക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിലാണു സംഭവം. ബസിൽ നിന്ന് ഇറങ്ങി അതേ ബസിന്റെ മുൻപിലൂടെ നടന്നു നീങ്ങിയ നിർമലയെ മുന്നോട്ടെടുത്ത ബസ് ഇടിക്കുകയായിരുന്നു.നിലത്തു വീണ ഇവരുടെ കാലിൽ ബസിന്റെ പിൻചക്രം കയറിയിറങ്ങി. കാലിനു സാരമായ പരുക്കേറ്റ നിർമല തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.മയിൽ വാഹനം ബസ് ഇടിച്ചാണ് വയോധികക്ക് പരിക്കേറ്റത്.
