KERALA

കുന്നംകുളം നഗരത്തിൽ കമ്പ്യൂട്ടർ റിപ്പയർ സ്ഥാപനത്തിൽ വൻ തീപിടുത്തം. പത്ത് ലക്ഷത്തിലധികം രൂപയുടെ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ കത്തിനശിച്ചു.

കുന്നംകുളം:കുന്നംകുളം നഗരത്തിലെ കമ്പ്യൂട്ടർ റിപ്പയർ സ്ഥാപനത്തിൽ തീപിടുത്തം,കുന്നംകുളം താഴത്തെ പാറയിൽ സിറ്റി ഷോപ്പിങ് കോംപ്ലക്സിലാണ് തീപിടുത്തമുണ്ടായത്.


ഈ കെട്ടിടത്തിലെ മീഡിയ ടെക് കമ്പ്യൂട്ടർ സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം സ്ഥാപനം അടച്ചു പോയ ശേഷമായിരുന്നു

തീപിടുത്തം.അകത്തുണ്ടായിരുന്ന സാധനസാമഗ്രികൾ പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് തീയണച്ചു. 10 ലക്ഷത്തിലധികം നഷ്ടം കണക്കാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button