Kunamkulam
കുന്നംകുളം കസ്റ്റഡി മർദനം: എസ്ഐ അടക്കം നാലു പേർക്ക് സസ്പെൻഷൻ

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനത്തിൽ പൊലീസുകാർക്ക് സസ്പെൻഷൻ. എസ് ഐ നുഹ്മാൻ, സി പി ഒമാരായ സന്ദീപ്, ശശിധരൻ, സജീവൻ എന്നിവരെയാണ് കോഴിക്കോട് റേഞ്ച് ഐ ജി രാജ്പാൽ മീണ സസ്പെൻഡ് ചെയ്തത്. തൃശ്ശൂർ റേഞ്ച് ഡി ഐ ജി ഹരിശങ്കറിന്‍റെ ശിപാർശ പ്രകാരമാണ് സസ്പെൻഷൻ. 2023 ൽ വിഎസ് സുജിത്തിനെ കസ്റ്റഡിയിൽ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് സസ്പെൻഷൻ.
