ചാലിശ്ശേരി സോക്കർ അസോസിയേഷൻ ഒരുക്കിയ അഖിലേന്ത്യാ സെവൻസ് ഫ്ളെഡ് ലൈറ്റ് ടൂർണ്ണമെന്റിലെ വനിത ഏകദിന മൽസരം കായികപ്രേമികൾക്ക് വേറിട്ടകാഴ്ചയും ആവേശവുമായി.ബുധനാഴ്ച രാത്രി നടന്ന മൽസരത്തിൽ എഫ്.സി. തൃശൂരും , സോക്കർ എഫ്.സി തിരുവനന്തപുരവും തമ്മിലുള്ള മത്സരത്തിലെ ടീം അംഗങ്ങളെ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് വി പി റെജീന പരിചയപ്പെട്ടു. വളയിട്ട 14 കളിത്തോഴി മൈതാനത്ത് മികച്ച കളി പുറത്തെടുത്തു. കൊച്ചു ഫുട്ബോൾ റാണിമാരുടെ കളിയെ കായികപ്രേമികൾ മികച്ച പിന്തുണ നൽകി. മുഴുവൻ സമയം കളിച്ചു ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു സമനിലയിലായി. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ എഫ്.സി സോക്കർ തിരുവനന്തപുരം ജേതാക്കളായി. ഇരു ടീമുകൾക്കും ബ്ലോക്ക് പ്രസിഡന്റ് അഡ്വക്കേറ്റ് റജീന ട്രോഫികൾ നൽകി. മികച്ച കളിക്കാരിയായി തെരഞ്ഞെടുത്ത സോക്കർ തിരുവനന്തപുരം ടീമിലെ നിഖാ ഗിൽബർട്ടിനു സമ്മാനം നൽകി. ബ്ലോക്ക് മെമ്പർ ബാവ മാളിയേക്കൽ, പഞ്ചായത്ത് അംഗം വി എസ് ശിവദാസ്, സി എസ് എ ചെയർമാൻ വി. വി ബാലകൃഷ്ണൻ, കൺവീനർ എം.എം അഹമ്മദുണ്ണി, ജോയിന്റ് കൺവീനർ ടി.കെ സുനിൽകുമാർ, ട്രഷറർ സജീഷ് കളത്തിൽ, എന്നിവർ പങ്കെടുത്തു. വ്യാഴാഴ്ച മുതൽ സെമി ഫൈനൽ മത്സരങ്ങൾ ആരംഭിക്കും