EDAPPALLocal news
കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റ എടപ്പാൾ അയിലക്കാട് സ്വദേശി മരിച്ചു

എടപ്പാള്‍:കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എടപ്പാൾ അയിലക്കാട് സ്വദേശി മരിച്ചു.എടപ്പാളില്‍ സ്പെയര്‍ ഷോപ്പ് ഉടമയും ഐലക്കാട് സ്വദേശിയുമായ പഠിക്ക വളപ്പിൽ സുരേന്ദ്രന്‍(52) ആണ് ചികിത്സയില്‍ ഇരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.കഴിഞ്ഞ ദിവസമാണ് അടുത്തിടെ സ്വന്തമായി വാങ്ങിയ കുതിരപ്പുറത്ത് നിന്ന് സുരേന്ദ്രന്‍ തെറിച്ച് വീണത്.പരിക്കേറ്റ സുരേന്ദ്രനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.ശനിയാഴ്ച വൈകുന്നേരത്തോടെ സുരേന്ദ്രന്‍ മരണത്തിന് കീഴടങ്ങി. അച്ഛൻ പരേതൻ അപ്പുണി, അമ്മ കാളിയമ്മു,ഭാര്യ പ്രവീണ, മക്കൾ വിഷ്ണു, നാഗുൽ














