Local newsMARANCHERYPONNANI

കുണ്ടുകടവ് പാലം; ജനങ്ങളെ ദുരിതത്തിലാക്കി പാലം കൊട്ടിയടക്കുന്നത് പുന:പരിശോധിക്കണം- മാറഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി

മാറഞ്ചേരി: ചെറിയ വാഹനങ്ങൾക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കെ പാലം പണി പൂർണ്ണമായും പൂർത്തീകരിക്കും മുമ്പ് അപ്രോച്ച് റോഡ് പണിയുടെ പേരിൽ ഗതാഗതം പൂർണ്ണമായും അടച്ചു ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യങ്ങൾ എഴുതി തയ്യാറാക്കിയ നിവേദനം പൊന്നാനി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും മഞ്ചേരി ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്കും കൈമാറി. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദിനേന ഈ പാലം ഉപയോഗിച്ചുവരുന്നത്. ബദൽ സംവിധാനം ഒരുക്കിയിട്ടുള്ള മാർഗ്ഗങ്ങളിലൂടെ  താലൂക്ക് ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് എത്തിപ്പെടാൻ വളരെ പ്രയാസപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവുക. ഏതെങ്കിലും ഒരു ദിശയിലേക്ക് എങ്കിലും  യാത്ര ചെയ്യാനുള്ള സൗകര്യം നിലവിലെ പാലത്തിലൂടെ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.ടി അബ്ദുൽ ഗനി, കെ.സി ശിഹാബ്, അഡ്വ കെ.എ ബക്കർ, ടി.കെ അബ്ദുൽ ഗഫൂർ, കെ.വി റഫീഖ്, കെ നൗഷാദ്, ഇബ്രാഹിംകുട്ടി സംബന്ധിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button