Categories: THAVANUR

‘കുട്ടിപ്പുര’ ബാലസൗഹൃദഭവന പദ്ധതിയുടെ വിവരശേഖരണം തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറഉദ്ഘാടനംചെയ്യുന്നു.

വീടുകളെ ബാലസൗഹൃദമാക്കാൻ സർവേ തുടങ്ങി.

തവനൂർ : മലപ്പുറം ശിശുക്ഷേമസമിതിയുടെ സഹകരണത്തോടെ ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂർണ ബാല സൗഹൃദ ഭവനം പദ്ധതിയായ ‘കുട്ടിപ്പുര’യുടെ ഗൃഹസന്ദർശന വിവരശേഖരണം തുടങ്ങി. പരിശീലനം ലഭിച്ച 300 വിദ്യാർഥികളുടെ നേതൃത്വത്തിലാണ് സർവേ നടത്തുന്നത്. കുടുംബശ്രീ അംഗങ്ങളും അങ്കണവാടി പ്രവർത്തകരും ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളും കൂടെയുണ്ട്. ഓരോ വീട്ടിലെയും കുട്ടികളുടെ സുരക്ഷാ പ്രശ്‌നങ്ങൾ, ആരോഗ്യപ്രശ്‌നങ്ങൾ, രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികൾ, മൊബൈൽ അഡിക്‌ഷൻ, ലഹരി ഉപയോഗം, മാനസിക സംഘർഷം, വിദ്യാഭ്യാസം തടസ്സപ്പെട്ട കുട്ടികൾ തുടങ്ങി ഇരുപത്തിയഞ്ചോളം വിവരങ്ങളാണ് ശേഖരിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഓരോ വാർഡിലും ബാല സൗഹൃദ ഗ്രാമസഭകൾ, ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. വിവരശേഖരണത്തിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് അധ്യക്ഷനായി. ശിശുക്ഷേമസമിതി ചെയർമാൻ അഡ്വ. എ. സുരേഷ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എ.കെ. പ്രേമലത, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.പി. വിമൽ, പഞ്ചായത്തംഗം കെ.കെ. പ്രജി, സി.ഡി.എസ്. പ്രസിഡന്റ് പി. പ്രീത, ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. ജാബിർ, അഡ്വ. രാജേഷ് പുതുക്കാട്, സി. ഹേമലത എന്നിവർ പ്രസംഗിച്ചു

Recent Posts

കണ്ടനകത്ത് ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ചു’അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്.

എടപ്പാൾ | തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ കണ്ടനകത്ത് കെ യു ആർ ടി സി ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ…

12 minutes ago

സാധാരണക്കാര്‍ക്ക് ഇണങ്ങുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ; ആയിരം രൂപയില്‍ താഴെ മാത്രം വാര്‍ഷിക പ്രീമിയം- പദ്ധതിയുമായി തപാല്‍ വകുപ്പ്

ഇന്‍ഷുറന്‍സ് പോളിസികള്‍ നമുക്ക് ആവശ്യമല്ല അത്യാവശ്യമാണെന്നാണ് പറയാറ്.അപ്രതീക്ഷിത സംഭവങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ജീവിതത്തില്‍ സംഭവിക്കാമെന്നതുകൊണ്ട് തന്നെ പോളിസികള്‍ എന്നും മുതല്‍ക്കൂട്ടാണ്…

19 minutes ago

സ്വർണ്ണം; വീണ്ടും വില ഉയർന്ന്, പവന്ന് 160 രൂപ കൂടി

സ്വർണ വില കുതിക്കുന്നു. ഇന്നലെ ആശ്വാസകരമായെങ്കിലും ഇന്ന് വീണ്ടും വിലകൂടി. ഇന്ന് ഒരു ​ഗ്രാമിന് 20 രൂപ വർദ്ധിച്ച് 8045…

26 minutes ago

gpay വഴി ബില്ലടക്കുമ്പോൾ സർവീസ് ചാർജ് ബാധകമാക്കുന്നു

വൈദ്യുതി, പാചക വാതകം തുടങ്ങിയ ബില്‍ പേയ്‌മെന്റുകള്‍ക്കായി ഗൂഗിള്‍ പേ കണ്‍വീനിയൻസ് ഫീസ് അവതരിപ്പിച്ചിരിക്കുകയാണ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ വഴി…

32 minutes ago

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ ഉദ്ഘാടനംചെയ്തു.

കുറ്റിപ്പുറം : ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രൊഫ. ആബിദ്…

3 hours ago

നൂറിന്റെനിറവിൽപരിച്ചകം എ.എം.എൽ.പി. സ്‌കൂൾ

എരമംഗലം:മാറഞ്ചേരിയുടെഅക്ഷരവെളിച്ചമായിആയിരങ്ങൾക്ക്ആദ്യക്ഷരംപകർന്നുനൽകിയപരിച്ചകം എ.എം.എൽ.പി. സ്‌കൂൾ നൂറിന്റെ നിറവിൽ. 1925-ൽ പൗരപ്രമുഖനായിരുന്ന പയ്യപ്പുള്ളി ബാപ്പു ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സ്‌കൂൾ സ്ഥാപിച്ചത്.പി.പി. സുനീർ എം.പി.,…

3 hours ago