കുട്ടികളുടെ പഠന മികവ് പ്രദർശിപ്പിക്കുന്ന റോബോട്ടിക്സ് ആൻഡ് മോണ്ടിസോറി എക്സിബിഷൻ DRS ഇംഗ്ലീഷ് സ്കൂളിൽ അതിവിപുലമായി സംഘടിപ്പിച്ചു
എടപ്പാൾ: 2025-26 അധ്യാന വർഷത്തിലെ കുട്ടികളുടെ പഠന മികവ് പ്രദർശിപ്പിക്കുന്ന റോബോട്ടിക്സ് ആൻഡ് മോണ്ടിസോറി എക്സിബിഷൻ DRS ഇംഗ്ലീഷ് സ്കൂളിൽ അതിവിപുലമായി സംഘടിപ്പിച്ചു.റോബോട്ടിക്സ് കോർഡിങ് എന്നിവ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ വിവിധ ഉപകരണങ്ങൾ പ്രദർശിപ്പിച്ചു. മോണ്ടിസോറി പഠനോപകരണങ്ങളും.ക്രാഫ്റ്റ് ഉത്പന്നങ്ങളും പ്രദർശിപ്പിച്ചുകൊണ്ടുള്ള എക്സിബിഷൻ വർണ്ണാഭമായിരുന്നു.മാനേജിംഗ് ഡയറക്ടർ മിസ്റ്റർ റഷിൻ ഫിനാൻസ് ഡയറക്ടർ മിസ്റ്റർ അമീൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു തുടർന്ന് റോബോട്ടിക്സ് പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചീഫ് ഗസ്റ്റ് മിസ്റ്റർ മുഹമ്മദ് റിയാസ്,മോണ്ടിസോറി പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മോണ്ടിസോറി HOD മിസ്സ് ധന്യയും സംസാരിച്ചു. തുടർന്ന് പരിപാടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ഡി ആർ എസ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ മിസ്റ്റർ റെജി ജോർജ്, ഡി ആർ എസ് കോളേജ് പ്രിൻസിപ്പൽ മിസ് നാജിയ സ്കൂൾ വൈസ് പ്രിൻസുകൾ mr. സുകേഷ്. സിഇഒ ഓഫ് ടെക്ക് അസിസ്റ്റ മുഹമ്മദ് സക്കീർ എന്നിവർ സംസാരിച്ചു.