Local newsMALAPPURAMPUBLIC INFORMATION
കുടുംബശ്രീ ന്യൂട്രിമിക്‌സ്: പഠനറിപ്പോർട്ട് അവതരിപ്പിച്ചു
മലപ്പുറം: ജില്ലയിലെ കുടുംബശ്രീ ന്യൂട്രിമിക്‌സ് യൂണിറ്റുകളുടെ നിലവാരം ഉയർത്തുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമായി പീപ്പിൾസ് ഫൗണ്ടേഷൻ തയ്യാറാക്കിയ പഠനറിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ വ്യവസായകേന്ദ്രം, കുടുംബശ്രീ മിഷൻ, പീപ്പിൾസ് ഫൗണ്ടേഷൻ, നബാർഡ്, ന്യൂട്രിമിക്‌സ് കൺസോർഷ്യം എന്നിവയുടെ സംയുക്ത പ്രവർത്തനത്തിലൂടെയാണ് പഠനം നടത്തിയത്.ജില്ലാ വ്യവസായകേന്ദ്രത്തിൽ നടന്ന യോഗം ജില്ലാ വ്യവസായകേന്ദ്രം ജനറൽമാനേജർ രഞ്ജിത്ത് ബാബു ഉദ്ഘാടനംചെയ്തു. നബാർഡ് ഡി.ഡി.എം. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു.