kaladi
കുടുംബശ്രീ ഓണസമൃദ്ധി കർഷക ചന്തക്ക് കാടഞ്ചേരിയിൽ തുടക്കമായി

കാലടി : ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ കുടുംബശ്രീ ഓണസമൃദ്ധി കർഷക ചന്തക്ക് കാടഞ്ചേരി ഹൈസ്കൂളിന് സമീപം തുടക്കമായി. സെപ്റ്റംബർ 1 മുതൽ 4 വരെ ആണ് കർഷക ചന്ത. ഉദ്ഘാടനം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജി ബാബു നിർവഹിച്ചു
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആനന്ദൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സലിം പി എസ് സ്വാഗതം പറഞ്ഞു.മുൻ പഞ്ചായത്ത് അദ്ധ്യക്ഷൻ അസ്‌ലം തിരുത്തി,
സി ഡി എസ് പ്രസിഡന്റ് രമണി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബഷീർ തുറയാട്ടിൽ, വാർഡ് മെമ്പർ മാരായ സുരേഷ് ,രജനി, സലീന,ഗിരിജ, ജിൻസി, രജിത, കൃഷി അസിസ്റ്റന്റ് സൗമ്യ എന്നിവർ ആശംസകൾ അർപ്പിച്ചു. കൃഷി അസിസ്റ്റന്റ് പ്രവീൺ നന്ദി പറഞ്ഞു.
