Categories: EDAPPAL

കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി വീട്ടുപടിക്കലെത്തും’പൊന്നാനിയില്‍ ഹോംഷോപ്പ് പദ്ധതിക്ക് തുടക്കം

&NewLine;<p class&equals;"wp-block-paragraph">എടപ്പാള്‍&colon;സംസ്ഥാനത്തു തന്നെ കുടുംബശ്രീയുടെ അഭിമാന പദ്ധതിയായ ഹോംഷോപ്പ് പദ്ധതിക്ക് പൊന്നാനിയില്‍ തുടക്കം&period;പ്രാദേശികമായി കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ ഉൽപാദന യൂണിറ്റുകളുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന മായമില്ലാത്തതും വിഷമുക്തവുമായ ഉൽപ്പന്നങ്ങൾ&comma; ഓരോ വാർഡിലും ഹോംഷോപ്പുകൾ സ്ഥാപിച്ച്&comma; സ്ഥിരമായി വീടുകളിൽ എത്തിച്ചു നൽകുന്ന ഉൽപാദന – വിപണന ശൃംഖലയാണ് ഹോംഷോപ്പ് പദ്ധതി&period;പദ്ധതിയുടെ ഭാഗമായി പൊന്നാനി ബ്ളോക്ക് തലത്തില്‍ നടത്തുന്ന തൊഴില്‍ മേള ഇന്ന് വെള്ളിയാഴ്ച എടപ്പാളില്‍ നടക്കും&period;ശനിയാഴ്ച വട്ടംകുളത്തും&comma;തിങ്കളാഴ്ച തവനൂരും&comma;ചൊവ്വാഴ്ച കാലടിയിലും കാലത്ത് 10 മുതല്‍ ഉച്ചക്ക് 1&period;30 വരെയാണ് ഹോംഷോപ്പ് തൊഴില്‍മേള നടക്കുക&period; ഓരോ ഗ്രാമപഞ്ചായത്തിലും ഒന്നിലധികം ഉൽപാദന യൂണിറ്റുകൾ പദ്ധതിയുടെ ഭാഗമായി ഉണ്ടായിവരുന്നു&period;അവർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് സ്ഥിരം വിപണി സൃഷ്ടിക്കപ്പെടുന്നു&period;ഉൽപ്പാദനരംഗത്ത് എന്നപോലെ വിപണന രംഗത്തും വനിതകൾക്ക് സ്ഥിരം ജോലിയും സ്ഥിരവരുമാനവും ഉറപ്പാക്കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം&period; &OpenCurlyQuote;നല്ലതു വാങ്ങുക നന്മ ചെയ്യുക’ എന്ന മുദ്രാവാക്യമുയർത്തി സ്വാശ്രയ ഉൽപ്പന്നങ്ങളുടെ ഉപഭോഗം ശീലമാക്കണമെന്ന് അയൽക്കൂട്ട തലം വരെ ക്യാമ്പയിൻ ചെയ്യും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സിഡിഎസ് ലെവൽ കോ-ഓർഡിനേറ്റർമാർ&comma; വാർഡ് ലെവൽ ഫെസിലിറ്റേറ്റർമാർ&comma; ഹോംഷോപ്പ് ഉടമകൾ എന്നിങ്ങനെ ഓരോ ഗ്രാമപഞ്ചായത്തിലും നൂറിലധികം പേർക്ക് വിപണനരംഗത്ത് മാത്രം തൊഴിൽ ലഭ്യമാകും&period; ഓരോ വാർഡിലും ചുരുങ്ങിയത് നാല് ഹോംഷോപ്പുകളെങ്കിലും സ്ഥാപിക്കും&period; നാല്പതിലേറെ ഉല്പാദനയൂണിറ്റുകൾ ഇപ്പോൾതന്നെ പദ്ധതിയിൽ അംഗമായിട്ടുണ്ട്&period; അമ്പതിനടുത്തു ഉൽപ്പന്നങ്ങൾ തുടക്കത്തിൽ തന്നെ വീടുകളിലെത്തിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിലവിൽ മലപ്പുറം ജില്ലയിലെ 11 ബ്ലോക്കുകളിലാണ് പദ്ധതി പ്രവർത്തിച്ചു വരുന്നത്&period; ഉൽപാദന വിപണന രംഗങ്ങളിലായി ആയിരത്തിലധികം വനിതകൾക്ക് സ്ഥിരം ജോലിയും സുസ്ഥിര വരുമാനവും ഉറപ്പുവരുത്തുന്നതിന് ഉദ്ഘാടനം കഴിഞ്ഞ് 2 വർഷം കൊണ്ടുതന്നെ കഴിഞ്ഞിട്ടുണ്ട്&period; ഈ വർഷം തന്നെ ജില്ലയിലെ 15 ബ്ലോക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

59 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

1 hour ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

11 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

13 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

15 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

15 hours ago