KERALAKochi

കുടുംബങ്ങളിൽ സന്തോഷം നിറക്കാൻ ‘ഇട’ങ്ങളൊരുക്കി കുടുംബശ്രീ.

കൊ​ച്ചി: കു​ടും​ബ​ങ്ങ​ളി​ൽ സ​ന്തോ​ഷം നി​റ​ക്കാ​ൻ ‘ഇ​ട’​ങ്ങ​ളൊ​രു​ക്കി കു​ടും​ബ​ശ്രീ. സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ‘ഹാ​പ്പി കേ​ര​ളം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്. കു​ടും​ബ​ങ്ങ​ളു​ടെ സ​ന്തോ​ഷ​ത്തി​ന് ആ​ധാ​ര​മാ​യ വ​രു​മാ​നം, ആ​രോ​ഗ്യം, ലിം​ഗ​നീ​തി, തു​ല്യ​ത എ​ന്നി​വ ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. വ്യ​ക്തി​ക​ൾ സ​ന്തോ​ഷ​മു​ള്ള​വ​രാ​കു​ന്ന​തി​ലൂ​ടെ കു​ടും​ബ​ത്തി​ൽ സ​ന്തോ​ഷം ഉ​ണ്ടാ​ക്കു​ക, അ​ങ്ങ​നെ സ​ന്തോ​ഷ​സ​മൂ​ഹം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വാ​ർ​ഡ് ത​ലം മു​ത​ലാ​ണ് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ്. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ പ്രോ​ഗ്ര​സീ​വ് ഡ​വ​ല​പ്​​മെ​ന്‍റ്​ ഇ​ൻ​ഡ​ക്സി​ൽ ഒ​ന്നാ​മ​തു​ള്ള കേ​ര​ളം ത​ന്നെ​യാ​ണ്​ ആ​ത്മ​ഹ​ത്യ, ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​മ​ട​ക്ക​മു​ള​ള കാ​ര്യ​ങ്ങ​ളി​ലും ഏ​റെ മു​ന്നി​ൽ. ഇ​തി​നൊ​രു പ​രി​ഹാ​ര​വും കൂ​ടി​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ആ​ദ്യ​ഘ​ട്ടം ന​ട​പ്പാ​ക്കു​ന്ന​ത് 14 സി.​ഡി.​എ​സി​ൽ ‘ഹാ​പ്പി​കേ​ര​ളം’ പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി ആ​ദ്യ ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത് 14 മാ​തൃ​ക .ഡി.​എ​സു​ക​ളെ​യാ​ണ്. മു​ള​വു​കാ​ട്, ആ​മ്പ​ല്ലൂ​ർ, രാ​മ​മം​ഗ​ലം, തി​രു​വാ​ണി​യൂ​ർ, എ​ട​വ​ന​ക്കാ​ട്, കു​ന്നു​ക​ര, മ​ല​യാ​റ്റൂ​ർ, മു​ട​ക്കു​ഴ, കു​മ്പ​ള​ങ്ങി, ക​വ​ള​ങ്ങാ​ട്, വെ​ങ്ങോ​ല, വാ​ള​കം, ചി​റ്റാ​റ്റു​ക​ര, ആ​ല​ങ്ങാ​ട് എ​ന്നി​വ​യാ​ണ​വ. ഈ ​സി.​ഡി.​എ​സു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഓ​രോ വാ​ർ​ഡു​ക​ളി​ലാ​ണ് ‘ഇ​ട’​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണം. വെ​ങ്ങാ​ല പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മി​ട്ട് ക​ഴി​ഞ്ഞു. വ്യാ​ഴാ​ഴ്ച രാ​മ​മം​ഗ​ല​ത്തും തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ് സി.​ഡി.​എ​സി​ലും രൂ​പ​വ​ത്​​ക​ര​ണം ന​ട​ക്കും.

സ​ന്തോ​ഷ സൂ​ചി​ക അ​ള​ക്കും കു​ടും​ബ​ങ്ങ​ളു​ടെ സ​ന്തോ​ഷ​ത്തി​ന് ത​ട​സ്സ​മാ​യി നി​ൽ​ക്കു​ന്ന​തെ​ന്താ​ണോ അ​ത് ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്ക​ലാ​ണ് ‘ഇ​ട’​ങ്ങ​ളു​ടെ ല​ക്ഷ്യം. വാ​ർ​ഡു​ക​ളി​ലൊ​രു​ങ്ങു​ന്ന ഇ​ട​ങ്ങ​ളി​ൽ 20 മു​ത​ൽ 40 വ​രെ കു​ടും​ബ​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ത്ത​രം വാ​ർ​ഡു​ത​ല കൂ​ട്ടാ​യ്മ​ക​ളി​ൽ കു​ടും​ബ​ങ്ങ​ളു​ടെ സ​ന്തോ​ഷ​സൂ​ചി​ക ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​ശീ​ല​ന​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി പ​രി​ശീ​ല​നം ല​ഭി​ച്ച റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​രെ​യും ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. സി.​ഡി.​എ​സ് ത​ല​ത്തി​ൽ പ​ത്ത് പേ​ർ​ക്കും ജി​ല്ല​യി​ൽ 14 സി.​ഡി.​എ​സി​ലേ​ക്കാ​യി 140 പേ​ർ​ക്കും പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കാ​യി ജി​ല്ല​ത​ല​ത്തി​ൽ എ​ട​ത്ത​ല, കീ​ഴ്മാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​റ് ദി​വ​സ​ത്തെ സ​ഹ​വാ​സ ക്യാ​മ്പും ന​ട​ത്തി​യി​രു​ന്നു. കൂ​ടാ​തെ 10 ജി​ല്ല​ത​ല റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​രു​മു​ണ്ട്. ഇ​വ​ർ​ക്ക് സം​സ്ഥാ​ന ത​ല പ​രി​ശീ​ല​നം ല​ഭി​ച്ചു.

കൂ​ടു​ത​ലി​ട​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കും പൈ​ല​റ്റ് പ​ദ്ധ​തി​യു​ടെ അ​വ​ലോ​ക​ന​ങ്ങ​ൾ​ക്ക് ശേ​ഷം കൂ​ടു​ത​ൽ സി.​ഡി.​എ​സു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നാ​ണ് കു​ടും​ബ​ശ്രീ​യു​ടെ ല​ക്ഷ്യം. സം​സ്ഥാ​ന ത​ല​ത്തി​ൽ 154 വാ​ർ​ഡി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തോ​ടെ ഇ​ത് മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള​ള അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ്യ​ക്തി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ‘ഇ​ട’​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണ​മെ​ന്ന് കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ടി.​എം. റ​ജീ​ന പ​റ​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button