ചങ്ങരംകുളം: കുടിയിറക്ക് ഭീഷണി നേരിടുന്ന കാളാച്ചാൽ
അങ്കണവാടി സംരക്ഷിക്കാൻ കാളാച്ചാൽ അങ്കണവാടി സംരക്ഷണ സമിതി രൂപീകരിച്ചു.
ആലങ്കോട് പഞ്ചായത്തിലെ കാളാച്ചാൽ അങ്കണവാടി ഇരുപത്തിയഞ്ചിലേറെ വർഷമായി പ്രവർത്തിച്ചുവരുന്നതാണ്. ഈ അങ്കണവാടി ഇപ്പോൾ കുടിയിറക്ക് ഭീഷണി നേരിടുകയാണ്.
പെരുമ്പടപ്പ് ബ്ലോക്ക് സംയോജിത ശിശു വികസന സേവന പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഈ അംഗണവാടിയുടെ സേവനം കാൽനൂറ്റാണ്ടിലേറെ കാലമായി അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങളും അവരുടെ അമ്മമാരും അനുഭവിച്ച് കൊണ്ടിരിക്കയാണ്.
25 വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ഇതിന്റെ കെട്ടിടവും, ചുറ്റുമതിലും മുററവും ഫർണിച്ചറുകളും മറ്റും അന്ന് മുതൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ആലങ്കോട് ഗ്രാമപഞ്ചായത്തും വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ചതണാണ്. ഈ വക സൗകര്യങ്ങളും സർക്കാർ സേവനങ്ങളും എല്ലാം ഒഴിവാക്കി കുടിയിറങ്ങിക്കൊള്ളാനാണ് ഇപ്പോൾ ആവശ്യമുയർന്നിരിക്കുന്നത്.
അംഗണവാടിയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന എയിഡഡ് സ്കൂൾ മാനേജർ ആണ് റെജിസ്റ്റർ കത്തും വക്കീൽ നോട്ടീസും മുഖേന കുടിയിറങ്ങിക്കൊള്ളണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. ആലങ്കോട് പഞ്ചായത്ത് സെക്രട്ടറിക്കും അങ്കണവാടി ടീച്ചർക്കും ആണ് അറിയിപ്പ് നൽകിയിട്ടുള്ളത്.
ഇതേത്തുടർന്ന് അങ്കണവാടിയുടെ നിലനിൽപിന് വേണ്ടി സംരക്ഷണ സമിതി രൂപവത്ക്കരിക്കാൻ അങ്കണവാടി പരിസരത്ത് വെച്ച് ചേർന്ന നാട്ടുകാരുടെ സർവകക്ഷി യോഗം തീരുമാനിച്ചിരിക്കയാണ്.
സർവ്വകക്ഷി യോഗത്തിൽ അങ്കണവാടി ഗുണഭോക്താളായ അമ്മമാരടക്കം നിരവധി പേർ പങ്കെടുത്തു. സി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
ആലങ്കോട് ഗ്രാമ പഞ്ചായത്ത് മെമ്പർ പി.കെ. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ സുലൈഖ ബാനു, അംഗണവാടി ടീച്ചർ കെ.ടി. സുഭദ്ര, സി. ശശിധരൻ, കെ. മമ്മിക്കുട്ടി, എം.വി. ഫാത്തിമ എന്നിവർ പ്രസംഗിച്ചു.
അങ്കണവാടി സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ച് ഭരണ, രാഷ്ടീയ, ഉദ്യോഗസ്ഥർക്ക് നിവേദനം നൽകാൻ യോഗത്തിൽ തീരുമാനമായി.
കാളാച്ചാൽ അങ്കണവാടി സംരക്ഷണ സമിതി ഭാരവാഹികളായി സി.പി. അബ്ദുസ്സലാം (പ്രസിഡണ്ട്), എ. എഫ്. ശ്രീജിത അഭീഷ് (സെക്രട്ടറി) കെ. സിജില (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ചങ്ങരംകുളത്ത് യഥാര്‍ത്ഥ മന്തി ഇനി ആസ്വദിച്ച് കഴിക്കാം..▪️Any Mandi Portion▪️Fresh Fruit Juices▪️Cut Fuits▪️Dates▪️Snacks▪️Mineral Waterഇഫ്താര്‍ കോംബോ ബുക്കിഗിന് ഉടനെ…
എടപ്പാൾ: എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് 'സര്‍ഗ്ഗ ജാലകം 25 ' പ്രകാശനം ചെയ്തു.സ്കൂളിൽ…
എടപ്പാള്‍: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുതൂർ കവപ്ര മാറത്ത് മനയിൽ കെ എം…
വടകര: പതിമൂന്ന് വയസുകാരനായ മകന് ഇന്നോവ കാർ ഓടിക്കാൻ നൽകിയതിന് പിതാവിനെതിരേ കേസെടുത്തു. ചെക‍്യാട് വേവം സ്വദേശി നൗഷാദിനെതിരേയാണ് (37)…
എടപ്പാൾ: ചന്ദ്രന് ജന്മ നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.തലമുണ്ടക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ലക്ഷം വീട്ടിൽ…
കോട്ടയം : ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. പാലായില്‍ നടന്ന…