CHANGARAMKULAM

കിണറ്റിൽ വീണ കുട്ടിക്ക് രക്ഷകനായ നിയാസിനെ അനുമോദിച്ചു.

ചങ്ങരംകുളം : കഴിഞ്ഞ ദിവസം ഉദിന്നുപറമ്പ് ഞാറക്കുന്ന് അബദ്ധത്തിൽ കിണറ്റിൽ വീണ 12 കാരിയെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച നിയാസിനെ എസ് ഡി പി ഐ ആലംകോട് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. ആഴമേറിയ കിണറ്റിൽ ഇറങ്ങാൻ പലരും മടി കാണിച്ചപ്പോൾ ജോലി സ്ഥലത്ത് നിന്ന് ഓടിയെത്തി സഹസികമായി കുട്ടിയെ രക്ഷിച്ചു കരക്കെത്തിച്ച നിയാസ് സമൂഹത്തിന് മാതൃകയാണെന്ന് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത എസ് ഡി പി ഐ പൊന്നാനി മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി അഷ്‌റഫ്‌ പാവിട്ടപ്പുറം അഭിപ്രായപ്പെട്ടു.ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും, ജീവകാരുണ്യ പ്രവർത്തനത്തിലും നിറ സാന്നിധ്യമാണ് നിയാസ്.ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ്‌ മുഹമ്മദലി ആലംകോട് അധ്യക്ഷത വഹിച്ചു.മണ്ഡലം കമ്മിറ്റി മെമ്പർ കരീം ആലംകോട്,ആലംകോട് പഞ്ചായത്ത് സെക്രട്ടറി വി പി അബ്ദുൽ ഖാദർ, അഷ്‌റഫ്‌ ആലംകോട്,ബദറുദ്ധീൻ ഇർഫാനി,റഫീഖ് ടി കെ,കമറുദ്ധീൻ,ഹസൻ ചിയ്യാനൂർ,അലി ഉദിനു പറമ്പ് എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button