കിണറ്റിൽവീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരി ഫാതിമത്ത് ഇസ്റ മരണപ്പെട്ടു.

പെരിന്തൽമണ്ണ താഴെക്കോട് പഞ്ചായത്ത് അമ്മിനിക്കാട്
കുന്നിൻമുകളിലെ കൊടുംപള്ളിക്കൽ സയ്യിദ് ഫാരിഹ് തങ്ങളുടെ മകൾ രണ്ടര വയസുകാരി ഫാതിമത്ത് ഇസ്റ കിംസ് അൽശിഫ ആശുപത്രിയിൽ മരണപ്പെട്ടു.
കിണറ്റിൽ വീണതിനെ തുടർന്ന് ചികിത്സയിലായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച്ച മാതാവ് മേലേ പൂപ്പലത്തെ പുതിയ മാളിയേക്കൽ ഫാതിമത്ത് തസ്‌രിയയുടെ വീട്ടിലെ കിണറിലാണ് കുട്ടി വീണിരുന്നത്.
പെരിന്തൽമണ്ണ കക്കൂത്ത് വലിയങ്ങാടി GMLP സ്കൂളിനടുത്ത് പരേതനായ പുതിയ മാളിയേക്കൽ കുഞ്ഞി തങ്ങളുടെ പേരക്കുട്ടിയുടെ മകളാണ് മരിച്ച ഫാതിമത്ത് ഇസ്റ.
ഏക മകൾ വെള്ളിയാഴ്ച്ച കിണറ്റിൽ വീണതറിഞ്ഞ് പിതാവ് ഖത്തറിൽ നിന്ന് ശനിയാഴ്ച്ച നാട്ടിലെത്തിയിട്ടുണ്ട്.
ഇപ്പോൾ കിംസ് അൽശിഫ ആശുപത്രിയിലെ മോർച്ചറിയിലുള്ള മൃതദേഹം പെരിന്തൽമണ്ണ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി
പോസ്റ്റ്മോർട്ടം കഴിഞ്ഞശേഷം
ഇന്ന്
(04/03/2025 ചൊവ്വ)
അമ്മിനിക്കാട് ജുമാമസ്ജിദിൽ മയ്യിത്ത് നമസ്ക്കാരവും ശേഷം ഖബറടക്കവും നടക്കും.
