എടപ്പാൾ :സംസ്ഥാന പാതയിൽ എടപ്പാൾ തൃശൂർ റോഡിൽ നേതാജി ബൈപ്പാസ് റോഡ് പരിസരം മുതൽ ശുകപുരം ഹോസ്പിറ്റലിന് മുൻഭാഗം വരെയാണ് കാൽനട യാത്രക്ക് പോലും കഴിയാത്ത വിധം പൊന്ത കാടുകൾ വളർന്ന് നിൽക്കുന്നത്.ഏറെ അപകട സാധ്യതയുള്ള എടപ്പാൾ ടൗൺ മുതൽ നടുവട്ടം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് പുൽകാടുകൾ നിറഞ്ഞ് നിൽക്കുന്നത് അപകൾക്കും കാരണമാകുന്നുണ്ട്.അധികൃതരുടെ അനാസ്ഥയാണ് തിരക്കേറിയ ടൗണും പരിസരവും കാലങ്ങളായി പുൽകാടുകൾ നിറഞ്ഞ് നിൽക്കാൻ കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.നടപാത പൊന്തകാടുകൾ നിറഞ്ഞതോടെ ജനങ്ങൾ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയിലാണ്.വാഹനങ്ങൾ നിയന്ത്രണമില്ലാതെ ചീറി പായുന്ന റോഡിലേക്ക് ഇറങ്ങി നടക്കുന്നതു മൂലം സ്ത്രീകളും കുട്ടികളും വയോജനങ്ങളുമാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.കൂടാതെ ശുകപുരം ഹോസ്പിറ്റലിന് മുന്നിൽ സ്ഥിതി ചെയ്യുന്ന ബസ്റ്റോപ്പും പരിസരവും പൊന്ത കാടുകൾ വളർന്ന് ഉപയോഗശൂന്യമായ അവസ്ഥയിലാണ്.ഇഴജന്തുകളെ ഭയന്ന് പലപ്പോഴും യാത്രക്കാർ റോഡിലേക്കിറങ്ങിയാണ് ബസ് കാത്ത് നിൽക്കുന്നത്.നാട് ഒന്നാക്കെ ശുചീകരണങ്ങൾ നടത്തി ആഘോഷമാക്കുമ്പോൾ പൊതുജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർക്ക് കഴിയുന്നില്ലെന്നാണ് ആരോപണം.ജനങ്ങളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ മുൻകൈ എടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വേനല്‍ക്കാലമാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ചൂടിന് ഒട്ടും ശമനമില്ല. പലയിടത്തും സൂര്യാതപവും ഉഷ്‌ണ തരംഗവും ഒക്കെ പതിവ് കാഴ്‌ചയാണ്.വേനലിന്റെ കാഠിന്യം ഒട്ടും…
കൊച്ചി: ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പൊലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം…
സമന്വയം പൊന്നാനി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പൊന്നാനി | കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതി…
തിരൂർ: കേന്ദ്ര സർക്കാർ കൊണ്ട് വന്ന വഖഫ് ഭേദഗതി ബിൽ വഖഫ് സ്വത്ത് കൊള്ളയടിക്കാനുള്ള ഭര കൂട തന്ത്രമാണെന്ന് പിഡിപി…
എടപ്പാൾ | ബാലസംഘം എടപ്പാൾ പഞ്ചായത്ത് പ്രവർത്തകർ കൺവെൻഷൻ ചേർന്നു.വേനൽതുമ്പി കലാജാഥ സ്വീകരണങ്ങളും ബാലോത്സവങ്ങളും അവധിക്കാല പ്രവർത്തനങ്ങളും വിജയിപ്പിക്കുന്നതിനായി ചേർന്ന…
വേങ്ങര : ഗ്രാമപ്പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ നിർമിച്ച സീതിഹാജി സ്മാരക വ്യാപാരസമുച്ചയവും ബസ് കാത്തിരിപ്പുകേന്ദ്രവും പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ ഉദ്ഘാടനംചെയ്തു.…