MARANCHERY

കാർഷിക രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി മാറഞ്ചേരിയിൽ കാർഷിക ഗ്രാമസഭ

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ കർഷകരുടെ ആവശ്യങ്ങൾ അറിയുന്നതിനും വാർഷിക പദ്ധതിയിൽ കാർഷിക രംഗത്ത് ആവിഷ്കരിക്കേണ്ട പദ്ധതികൾ ചർച്ച ചെയ്യുന്നതിനും വേണ്ടി മാറഞ്ചേരി പഞ്ചായത്തിൽ കാർഷിക ഗ്രാമസഭ ചേർന്നു. മാറഞ്ചേരി പഞ്ചായത്തിൽ ആദ്യമായാണ് കാർഷിക ഗ്രാമസഭ ചേരുന്നത്. മാറഞ്ചേരി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന കാർഷിക ഗ്രാമസഭയിൽ നിലവിൽകാർഷിക രംഗത്ത്നേരിടുന്ന നിരവധി പ്രശ്നങ്ങൾ കർഷകർ ഉയർത്തിക്കാട്ടി.പൊന്നാനി കോളനിലങ്ങളിൽ പെടുന്ന മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏക്കർ കണക്കിന് കൃഷി നിലമാണ് നിലവിൽ തരിശ് ആയി കിടക്കുന്നത്. തരിശു നിലങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കാനായി പദ്ധതികൾ ആവിഷ്കരിക്കുന്നത് കാർഷിക ഗ്രാമസഭയുടെ മുഖ്യ ലക്ഷ്യമായിരുന്നു. നെൽ കർഷകരെ കൂടാതെ തെങ്ങ് കർഷകരും ക്ഷീരകർഷകർ അടക്കമുള്ള വരും നിരവധി പരാതികളും നിർദ്ദേശങ്ങളും ഗ്രാമസഭയിൽ ഉന്നയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ടി ശ്രീജിത്ത് ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഖദീജ മൂത്തേടത്ത് അധ്യക്ഷയായി. കൃഷി ഓഫീസർ അൽത്താഫ്, കൃഷി അസിസ്റ്റൻറ് റംല,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പത്തായി തുടങ്ങിയവർ സംസാരിച്ചു. വാർഷിക പദ്ധതി തയ്യാറാക്കുന്ന വേളയിൽ കർഷകരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുന്നതിനും അവ പരിഹരിക്കുന്നതിന് ആവശ്യമായ പദ്ധതികൾ രൂപീകരിക്കുന്നതിനും ഗ്രാമസഭ ഉപകാരപ്രദമായി എന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിത്ത് പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരായ എം.ടി നജീബ്, പി.വി മുസ്തഫ,നാസർമാഷ്, റജുല ഗഫൂർ, ആസിയ വടാശ്ശേരി,സുലൈഖ,ജസീറ, ടി. മാധവൻ തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button