കാൻസർ കൺട്രോൾ പരിപാടിയുടെ ഭാഗമായി വളണ്ടിയർമാർക്ക് പരിശീലനം നടത്തി
![](https://edappalnews.com/wp-content/uploads/2023/01/Screenshot_2023-01-30-07-20-02-533_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2023/01/IMG-20230119-WA0146-1024x1024.jpg)
എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ കാൻസർ കൺട്രോൾ പരിപാടിയുടെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്തിലെ വളണ്ടിയർമാർക്ക് പരിശീലനം നടത്തി.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തംഗം എം.ജയശ്രീ അധ്യക്ഷത വഹിച്ചു. കാലടി ഗ്രാമപഞ്ചായത്തംഗം എം.രജിത, സുരേഷ് പനക്കൽ, Dr. നിർമ്മൽ, കാലടി കുടുംബാരോഗ്യ കേ ന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ.കെ.പി.മൊയ്തീൻ, സി.ആർ.ശിവപ്രസാദ്, ടി. ആൻഡ്രൂസ്, കെ.സി.മണിലാൽ, സപ്നസാഗർ, സി.ഡി.എസ് പ്രസിഡന്റ് എം.പി.രമണി എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സർവ്വേ നടത്തി ലക്ഷണമുള്ളവരെ ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന ക്യാമ്പിൽ എത്തിക്കും. തുടർന്ന് രോഗികളെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പ് വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമ പഞ്ചായത്തംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ,അങ്കണവാടി ജീവനക്കാർ,ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ക്ലബ് പ്രവർത്തകർ പങ്കെടുത്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)