CHANGARAMKULAM
കാേൾ പടവിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവം: വാഹനം പിടികൂടി




ചങ്ങരംകുളം:-കല്ലൂർമ്മ നീലയിൽ കോൾ പടവിൽ കക്കൂസ് മാലിന്യങ്ങൾ തള്ളിയ മാഹനം ചങ്ങരംകുളം പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം കക്കൂസ് മാലിന്യങ്ങൾ തള്ളിയതിനെ തുടർന്ന് ചങ്ങരംകുളം പോലീസിൽ നീലയിൽ കോൾപടവ് കമ്മറ്റി പരാതി നൽകിയിരുന്നു. പരാതി നിലനിൽക്കയൊണ് ഇന്നലെ രാത്രി വീണ്ടും കക്കൂസ് മാലിന്യം അതെ സ്ഥലത്ത് തന്നെ തള്ളിയത്.കോൾ പടവിൽ വെള്ളം ഉയർന്ന് നിൽക്കുന്നതിനാൽ തള്ളിയ മാലിന്യം ജലാശയത്തിൽ പൂർണ്ണമായും പരന്നിരിക്കുന്നു. വിദ്യാർത്ഥിളടക്കം നൂറ് കണക്കിന് യാത്രക്കാർ സഞ്ചാരിക്കുന്ന റോഡിനോട് ചേർന്നാണ് മാലിന്യം തള്ളിയത്.അസഹ്യമായ ദുർഗന്ധം കാരണം അത് വഴിയിലൂടെയുള്ള യാത്ര ദുരിതമായിരിക്കുന്ന സാഹചര്യമാണ് നിലവിൽ. കഴിഞ്ഞ ആഴ്ചയിൽ മാലിന്യം തള്ളിയ ടാങ്കർ ലോറി സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടാങ്കർ ലോറിയും ഡ്രെെവറെയും പിടികൂടിയത്.













