കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22 ന് നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും വിച്ഛേദിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആവശ്യപ്പെട്ടു.
കൊല്‍ക്കത്തയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഐസിസി ടൂർണമെന്റുകളിലോ ഏഷ്യൻ ടൂർണമെന്റുകളിലോ പോലും ഇന്ത്യ പാകിസ്ഥാനുമായി കളിക്കരുതെന്നും ഭീകരവാദത്തെ സഹിക്കാനാവില്ലെന്നും ഗാംഗുലി പറഞ്ഞു.
ഇന്ത്യൻ മണ്ണില്‍ ആവർത്തിച്ചുണ്ടാകുന്ന ഭീകരാക്രമണങ്ങളില്‍ ഗാംഗുലി നിരാശ പ്രകടിപ്പിക്കുകയും കർശന നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. “100 ശതമാനം, ഇന്ത്യ ഇത് ചെയ്യണം. കർശന നടപടി സ്വീകരിക്കണം. എല്ലാ വർഷവും ഇത്തരം കാര്യങ്ങള്‍ നടക്കുന്നത് ഒരു തമാശയായി മാറിയിരിക്കുന്നു. ഭീകരവാദത്തെ സഹിക്കാൻ കഴിയില്ല,” ഗാംഗുലി പറഞ്ഞു.
ഏറ്റവും ഒടുവിലത്തെ ആക്രമണത്തില്‍ പഹല്‍ഗാമിലെ ബൈസാരൻ പുല്‍മേടുകളില്‍ ഭീകരർ വെടിവയ്പ് നടത്തുകയും 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള പാകിസ്ഥാൻ പിന്തുണയുള്ള സംഘടനയായ ദി റെസിസ്റ്റൻസ് ഫോഴ്സ് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
കുന്നംകുളം:കാണിപ്പയ്യൂരിൽ സ്കൂട്ടറിലെത്തിയ സംഘം വയോധികയുടെ മാല കവര്‍ന്നു.മംഗളോദയം റോഡിൽ താമസിക്കുന്ന അമ്പലത്തിങ്കൽ വീട്ടിൽ ശാരദയുടെ ഒന്നര പവൻ തൂക്കം വരുന്ന…
എടപ്പാൾ : പൂക്കരത്തറ പൂത്രക്കോവിൽ ക്ഷേത്രത്തിന്റെ സമീപം താമസിക്കുന്ന മഠത്തിൽ വളപ്പിൽ സുധാകരൻ (56) നിര്യാതനായി.ഭാര്യ:സുനന്ദ. മക്കൾ: ജിഷ്ണുരാജ്. ജിതിൻ…
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ്. പവന്റെ വില 75,040 രൂപയിലെത്തി. പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണ്…
ചാലിശ്ശേരി: കളി കഴിഞ്ഞ് വീട്ടിൽ എത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി സ്വദേശി മുല്ലശ്ശേരി മാടേക്കാട്ട്…
കോഴിക്കോട് : നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.…
എടപ്പാൾ : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള മൗന ജാഥയും അനുശോചന യോഗവും…