തിരൂർ

കാവിലക്കാട് ഭയങ്കാവ് ഉത്സവം : പൊലീസിനെ അക്രമിച്ച കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ

തിരൂർ : കാവിലക്കാട് ഭയങ്കാവ് അമ്പലത്തിൽ ഉത്സവത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ അക്രമിച്ച കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ. തൃത്തല്ലൂർ സ്വദേശി കൊറമക്കൽ വീട്ടിൽ ലമേഷ് (40), മില്ലുംപടി ചെറിയ ഒറ്റാലിൽ വീട്ടിൽ ഷനൽ (39), തൃത്തല്ലൂർ കോട്ടികശാല വീട്ടിൽ രവിശങ്കർ (36), തൃത്തല്ലൂർ പുട്ടുവളപ്പിൽ വീട്ടിൽ അഭിലാഷ് (34), തൃത്തല്ലൂർ നടുവിലവളപ്പിൽ വീട്ടിൽ സുരേന്ദ്രൻ (56), തൃത്തല്ലൂർ കണ്ടുകണ്ടത്തിൽ വീട്ടിൽ രമേശ് (39) എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മർദ്ദിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ. ടോണി വർഗീസിനെ കൈ കൊണ്ട് നെഞ്ചിൽ കുത്തുകയും യൂണിഫോം വലിച്ച് കീറുകയും പൊലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തിൽ 20 ഓളം പേർക്കെതിരെയാണ് തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button