തിരൂർ

കാഴ്ചപരിമിതർക്കായുള്ള അഖില കേരള ചെസ്സ് ടൂർണമെൻ്റ്: തിരൂരിൽ ആവേശകരമായ സമാപനം

തിരൂർ: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് (KFB) തിരൂർ താലൂക്ക് കമ്മിറ്റിയും തിരൂരിലെ വിവിധ കൂട്ടായ്മകളും സംയുക്തമായി സംഘടിപ്പിച്ച മൊയ്തു മെമ്മോറിയൽ കാഴ്ച പരിമിതർക്ക് വേണ്ടി അഖില കേരള ചെസ്സ് ടൂർണമെൻ്റ് സമാപിച്ചു. ഫെബ്രുവരി 14, 15 തീയതികളിലായി തിരൂർ ബെഞ്ച്മാർക്ക് സ്കൂളിൽ നടന്ന മത്സരത്തിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രതിഭകൾ പങ്കെടുത്തു.
സമാപന സമ്മേളനം
തിരൂർ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു മോൾ മംഗലശ്ശേരി അധ്യക്ഷത വഹിച്ച സമാപന സമ്മേളനം കേരള കായിക – ന്യൂനപക്ഷ – വക്കഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കാഴ്ചപരിമിതരുടെ കായിക നൈപുണ്യത്തെ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനവിതരണവും മന്ത്രി നിർവ്വഹിച്ചു.
കാഴ്ചപരിമിതർക്കായുള്ള ദേശീയ ചെസ്സ് ടൂർണമെൻ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോഴിക്കോട് സ്വദേശി ശിദാദ് എം.-നെ ചടങ്ങിൽ പ്രത്യേകമായി അനുമോദിച്ചു.

വിജയികൾ.

സീനിയർ ഒന്നാം സ്ഥാനം ഷൈബു ടി. (കണ്ണൂർ), രണ്ടാം സ്ഥാനം സുജിത്ത് എം. ഉണ്ണി (കോട്ടയം), മൂന്നാം സ്ഥാനം മുഹമ്മദ് അഫ്ലഹ് (പാലക്കാട്).
ജൂനിയർ വിഭാഗം:- ഒന്നാം സ്ഥാനം മുസ്തഫ കെ. (കാസർകോട്), രണ്ടാം സ്ഥാനം ദേവാനന്ദ് (കണ്ണൂർ), മൂന്നാം സ്ഥാനം ആതിഷ് (കണ്ണൂർ).


   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button