EDAPPALLocal news

കാഴ്ചക്കുലയുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും പൂരാട വാണിഭം

എടപ്പാൾ:കാഴ്ചക്കുലയുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയുമായി എടപ്പാൾ പൂരാടവാണിഭം നടന്നു.മലപ്പുറം തൃശൂർ -പാലക്കാട് ജില്ലകളിൽ നിന്ന് കൊണ്ടുവന്ന കാഴ്ചക്കുലകളായിരുന്നു പൂരാട വാണിഭത്തിൻ്റെ പ്രധാന ആകർഷണം. ഗുരുവായൂരടക്കം പ്രധാന ക്ഷേത്രങ്ങളിലേക്കുള്ള കാഴ്ചക്കുലകൾ കൊണ്ടു പോകുന്നതും എടപ്പാൾ പൂരാട വാണിഭത്തിൽ നിന്നാണ്.മണൽ കലാകാരനായ ഉദയൻ എടപ്പാളിൻ്റെ നേതൃത്വത്തിൽ കലാകാരൻമാർ ഒരുക്കിയ 20 അടിയോളം വലിപ്പമുള്ള ഓണപ്പൂവും ഓണത്തുമ്പിയുമാണ് ഇത്തവണത്തെ വിസ്മയക്കാഴ്ച.ഓരോ വർഷവും ആഘോഷങ്ങൾ കുറഞ്ഞു വരുകയാണ്‌.എടപ്പാൾ പഞ്ചായത്ത് ഒരുക്കിയ പൂരാണവാണിഭത്തിൻ്റെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് സി വി സുബൈദ അധ്യക്ഷയായി.കവി വിജു നായരങ്ങാടി മുഖ്യപ്രഭാഷണം നടത്തി.സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്തംഗം അഡ്വ. പി പി മോഹൻദാസ്,എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ,അഡ്വ.കെ വിജയൻ,സി രവീന്ദ്രൻ,ഇ പ്രകാശ്,ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ,പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button