CHANGARAMKULAM

കാളാച്ചാലിലെ അനധികൃത നിർമ്മാണം പൊളിച്ച് നീക്കണം:കോൺഗ്രസ്

ചങ്ങരംകുളം: സംസ്ഥാന പാതയിൽ കാളാചാലിനും പന്താവൂരിനുമിടയിൽ വയലിൽ നടക്കുന്ന അനധികൃത കെട്ടിട നിർമ്മാണം നിർത്തിവെക്കണമെന്നും ഭരണസ്വാധീനം ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കൈയേറി നടത്തിയ നിർമിതികൾ പൊളിച്ച് നീക്കണമെന്നും ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പിടി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: സിദ്ധിഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. അബ്ദുസലാം (കുഞ്ഞു) കെപി പ്രേമൻ, പികെ അബ്ദുള്ളക്കുട്ടി, മണികണാട്ടിൽ, ഷെരീഫ് മാസ്റ്റർ, റെജി ഒതളൂർ, അലി പരുവിങ്ങൽ, സുജിത സുനിൽ ശശി പുക്കേപുറം, അനസ്മാന്തടം, അസ്ലം മാന്തടം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button