CHANGARAMKULAMLocal news
കാലിക്കറ്റ് യൂണിവേഴ്സിറ്റി സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
കാലിക്കറ്റ് സർവ്വകലാശാലയുടെ 2023 24 വർഷത്തേക്കുള്ള ഡിഗ്രി പ്രവേശനത്തിനുള്ള സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ കൗണ്ടർ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോളേജ് പ്രിൻസിപ്പൽ എം എൻ മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ പി പി എം അഷ്റഫ് വി മുഹമ്മദ് ഉണ്ണി ഹാജി എന്നിവർ സംസാരിച്ചു
ഡിഗ്രി രജിസ്ട്രേഷനായി കൗണ്ടറിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമായാണ് രജിസ്ട്രേഷൻ നടത്തിക്കൊടുക്കുന്നത് കോളേജ് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ കൗണ്ടർ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു