CHANGARAMKULAM
സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു


ചാലിശ്ശേരി: ചാലിശ്ശേരി മുലയംപറമ്പ് ക്ഷേത്ര മൈതാനിയിൽ കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയും ചാലിശ്ശേരി മാർവൽ ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവ്വഹിച്ചു.
പ്രശസ്ത സിനിമ ഗാന രചയിതാവ് ബി.കെ.ഹരിനാരായണൻ ചടങ്ങിൽ മുഖ്യാതിഥിയായി.
സി.എസ്.എ. ചെയർമാൻ വി.വി.ബാലകൃഷ്ണൻ,കൺവീനർ എം.എം.അഹമ്മദുണ്ണി,ജോയിന്റ് കൺവീനർ ടി.കെ.സുനിൽകുമാർ,ട്രഷറർ സജീഷ് കളത്തിൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം ബാവ മാളിയേക്കൽ, ചാലിശ്ശേരി പഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പുളിയാലിൽ, പി.വി.രജീഷ്, സി.എസ്.എ.ഭാരവാഹികളായ വാസുണ്ണി പട്ടാഴി,ടി.എ.രണദിവെ,ഗോപിനാഥ് പാലഞ്ചേരി,ബിജു കടവാരത്ത്, സി.ആർ.ജനാർദ്ധനൻ തുടങ്ങിയവർ പങ്കെടുത്തു.













