ചാലിശ്ശേരി

കാലിക്കറ്റ് എ സോൺ കലോൽസവത്തിൽ തബലയിൽ ചാലിശ്ശേരി സ്വദേശി സിദ്ധാർത്ഥ് കൃഷ്ണക്ക് ഒന്നാം സ്ഥാനം ഗ്രാമത്തിന് അഭിമാനമായി

എടത്തനാട്ടുകര കെ.എസ്.എച്ച്.എം കോളേജിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോൺ കലോൽസവത്തിൽ തബല മത്സരത്തിൽ ഒന്നാം സ്ഥാനവും മലയാള ഉപന്യാസ രചനയിൽ മൂന്നാം സ്ഥാനവും നേടി ചാലിശ്ശേരി സ്വദേശി സിദ്ധാർത്ഥ് കൃഷ്ണ ശ്രദ്ധേയനായി.

രണ്ടാം ക്ലാസ് മുതൽ സച്ചിൽ ബെൻവെട്ടത്തിന്റെ ശിക്ഷണത്തിൽ തബല അഭ്യസിച്ചു വരുന്ന സിദ്ധാർത്ഥ് ഓരോ അവതരണത്തിലും അനുഷ്ഠാനശുദ്ധിയും കലാപ്രതിബദ്ധതയും ലയശുദ്ധിയും നാദസാന്ദ്രതയും തെളിയിച്ചു.

തബല വാദ്യപരമ്പരയുടെ രൂപഭംഗി വേദിയിൽ സജീവമാക്കിയ അദ്ദേഹത്തിന്റെ പ്രകടനം വിധികർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റി.

വാക്കുകൾ നിശ്ശബ്ദമാകുമ്പോൾ ചിന്തകൾ കവിതപോലെഒഴുകുന്ന അപൂർവ്വമായ സമന്വയമാണ് മലയാള ഉപന്യാസ രചനയിൽ മൂന്നാം സ്ഥാനം നേടാൻ വഴിയൊരുക്കിയത്.

കലയും സാഹിത്യവും, ഒരുപോലെ കൈകാര്യം ചെയ്യുന്ന യുവപ്രതിഭയായ സിദ്ധാർത്ഥ് പഠനത്തിലും മികവ് പുലർത്തുന്നുണ്ട്

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ : സംസ്കൃത കോളേജിലെ രണ്ടാം വർഷ കെമിസ്ട്രിബിരുദ വിദ്യാർത്ഥിയാണ്.

2020-ലെ കേരള സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യ പുരസ്കാര ജേതാവും കൂടിയായ സിദ്ധാർത്ഥ് കൃഷ്ണ
പരതൂർ എച്ച് എസ് എസിലെ റിട്ട:അധ്യാപകൻ ഡോ. ജയരാജിൻ്റേയും- വട്ടേനാട് ജി.വി എച്ച് എസ് എസിലെ അദ്ധ്യാപിക രേഖയുടെയും മകനാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button