Local newsPONNANI

കാലവർഷമെത്തുന്നു; പൊ​ന്നാ​നി തീരവാസികളുടെ മനസ്സിൽ കടലിരമ്പം

കടലോരവാസികള്‍ക്ക് ഇത്തവണയും കാലവര്‍ഷത്തില്‍ മനസമാധാനത്തോടെ കിടന്നുറങ്ങാന്‍ കഴിയില്ല. പൊന്നാനി തീരദേശമേഖലയിലെ കടല്‍ഭിത്തി നിര്‍മാണം ഈ വര്‍ഷവും നടക്കില്ലെന്ന കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി. പൊന്നാനി മണ്ഡലത്തില്‍ തീരഭിത്തി നിര്‍മിക്കാന്‍ 10 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക കുരുക്കുകളില്‍പ്പെട്ട് ഭിത്തി നിര്‍മാണം വൈകുകയാണ്. ഇതില്‍ പൊന്നാനി നഗരസഭാ പരിധിയില്‍ മരക്കടവ് മിതല്‍ അലിയാര്‍ പള്ളി വരെയുള്ള 600 മീറ്റര്‍ ഭാഗം , വെളിയങ്കോട് തണ്ണിത്തുറയില്‍ 235 മീറ്റര്‍, പാലപ്പെട്ടിയില്‍ 250 മീറ്റര്‍ എന്നിവയാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കടലാക്രമണം രൂക്ഷമായി ബാധിക്കുന്ന എം.ഇ.എസ് കോളേജിന് പിന്‍വശം, ഹിളര്‍ പള്ളി പരിസരം മുറിഞ്ഞഴി , മൈലാഞ്ചിക്കാട് ഭാഗങ്ങളില്‍ കടല്‍ഭിത്തിക്കായി ഇനിയും കാത്തിരിക്കേണ്ടി വരും .
നേരത്തെയുണ്ടായ കടലാക്രമണങ്ങളില്‍ ഈ ഭാഗത്തെ കല്ലുകളെല്ലാം മണ്ണിനടിയിലാണ്. ഇതിനാല്‍ വീണ്ടുമൊരു കടലാക്രമണമുണ്ടായാല്‍ വലിയ നാശനഷ്ടമാവും സംഭവിക്കുക. അതേസമയം താലൂക്കില്‍ പൂര്‍ണ്ണമായി ടെട്രാപോഡ് സംവിധാനത്തില്‍ സുരക്ഷാഭിത്തി നിര്‍മിക്കുന്നതിന് ചെല്ലാനത്തുള്ള സാങ്കേതിക വിദഗ്ധര്‍ പൊന്നാനി താലൂക്കിലെ തീരമേഖലകളില്‍ പഠനം നടത്തിയിരുന്നു. 10 കോടി രൂപ അനുവദിച്ച് ഈ കാലവര്‍ഷത്തിന് മുമ്പുതന്നെ കടല്‍ഭിത്തി നിര്‍മിക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. ഇത് പാഴ് വാക്കാവുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button