EDAPPAL
കാലടി വിദ്യാപീഠം യു.പി. സ്കൂൾ വാർഷികാഘോഷം നടന്നു
എടപ്പാൾ: വിദ്യാപീഠം യു.പി. സ്കൂൾ 73-ാമത് വാർഷികാഘോഷം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അസ്ലം കെ. തിരുത്തി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ഗണേഷ് കോലത്ര അധ്യക്ഷനായി.
എൻഡോവ്മെന്റ് വിതരണം വാർഡംഗം എൻ.കെ. അബ്ദുൾഗഫൂറും എടപ്പാൾ എ.ഇ.ഒ. വി.കെ. നാസറും വിതരണംചെയ്തു.
വാർഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ പത്രിക ‘ദ്യുതി’യുടെ പ്രകാശനം ബി.പി.ഒ. കെ. ബിനീഷ് നിർവഹിച്ചു.
പ്രഥമാധ്യാപകൻ എ. ഗിരീഷ്, ബ്ലോക്ക് അംഗങ്ങളായ പ്രകാശൻ കാലടി, എം. ജയശ്രീ, വാർഡംഗങ്ങളായ ബഷീർ തുറയാറ്റിൽ, പി. ഗിരിജ, കെ.ജി. ബാബു, ഇടവേള റാഫി, സി. ഹരിദാസ്, സി.വി. ജ്യോതി, എ. അബ്ദുൾറഷീദ്, സി. ഷൈനി, കെ.ടി നാരായണൻ, എം. ശ്രീനിധി, ടി. മനോജ്, കെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.