EDAPPAL

കാലടി പഞ്ചായത്ത് ഒതവഞ്ചേരി ശാഖാ മുസ്ലിം ലീഗ് നിര്‍മിച്ച ബൈത്തുറഹ്മ താക്കോല്‍ദാനം നടന്നു.

എടപ്പാള്‍ :കാലടി പഞ്ചായത്ത് ഒതവഞ്ചേരി ശാഖാ മുസ്ലിം ലീഗ് പുല്ലാനൂർ മുഹമ്മദ് എന്നവർക്ക് നിർമിച്ച ബൈത്തുറഹ്മയുടെ താക്കോൽദാനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിർവഹിച്ചു.ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് അലികുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്‌ഘാടന ചടങ്ങിന് ബൈത്തുറഹ്മ കൺവീനറും കെഎംസിസി നേതാവുമായ സുബൈർ പള്ളത്ത് കാലടി സ്വാഗതം പറഞ്ഞു. തവനൂർ മണ്ഡലം പ്രസിഡന്റ് അബ്ദുള്ളകുട്ടി,മണ്ഡലം ഭാരവാഹികളായ, പി കുഞ്ഞിപ്പ ഹാജി, അഷ്‌റഫ് പത്തിൽ,കാലടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബൂബക്കർ ഹാജി, സെക്രട്ടറി നൗഫൽ സി തണ്ടിലം,ഭാരവാഹികളായ മജീദ് കണ്ടനകം, റഫീഖ് നെഹൽ, മൊയ്‌ദുണ്ണി,ഇസ്മായിൽ മുസ്ലിയാർ, മുഹമ്മദ് കുട്ടി തെക്കത്ത്,വാർഡ് മെമ്പർ അസ്‌ലം തിരുത്തി, മെമ്പർ ഗഫൂർ കണ്ടനകം,യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് യൂനുസ് പാറപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കളായ ഷാനു, ഗഫൂർ ശാഖ നേതാക്കളായ ലത്തീഫ് എ കെ, ശിഹാബുദ്ധീൻ എ കെ, മാനു, നാസർ യു വി, ശാഹുൽ ഹമീദ് കെ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.സയ്യിദ് അൻവർ തങ്ങൾ ബാഅലവി അവർകളുടെ പ്രാർതഥനയോടെ തുടങ്ങിയ യോഗത്തിനു ബൈത്തുറഹ്മ ട്രഷറർ റഫീഖ് നെഹൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button