കാലടി പഞ്ചായത്തിൽ മുസ്ലിം ലീഗ് നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽദാനം
കാലടി : പഞ്ചായത്ത് മൂർച്ചിറ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിച്ചു നൽകിയ ബൈത്തുറഹ്മ (കാരുണ്യ ഭവനം)യുടെ താക്കോൽദാന കർമ്മം നടന്നു. കാലടി സ്വദേശി അയ്യപ്പൻകാവിൽ ആലിക്കുട്ടിക്കാണ് കാരുണ്യ ഭവനം കൈമാറിയത്.
താക്കോൽദാനം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. സി വി മുഹമ്മദാലി എന്ന കുഞ്ഞൻ അധ്യക്ഷനായിരുന്നു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ എം. അബ്ദുള്ളക്കുട്ടി മുഖ്യാതിഥിയായിരുന്നു. മുസ്ലിം ലീഗ് പ്രമുഖ പ്രഭാഷകൻ സിദ്ദീഖലി രങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.
മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി. കുഞ്ഞിപ്പ ഹാജി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.പി. അബൂബക്കർ ഹാജി, പഞ്ചായത്ത് ജനറൽ സെക്രട്ടറി നൗഫൽ സി. തണ്ടിലം, നിർമ്മാണ കമ്മിറ്റി കൺവീനർ എം.വി. ഇസ്മായിൽ മുസ്ലിയാർ, യുഡിഎഫ് മണ്ഡലം കൺവീനർ സുരേഷ് പോൽപക്കര, വി.വി. മുഹമ്മദ് കുട്ടി ഹാജി, പി.ടി.എം.എ. മജീദ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു, അസ്ലം തിരുത്തി, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യൂനസ് പാറപ്പുറം, യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ബീരാവുന്നി എന്ന കുഞ്ഞാപ്പ എന്നിവരും സംസാരിച്ചു. പഞ്ചായത്ത് ലീഗ് ഭാരവാഹികളായ ടി.എ. കാദർ, ടി.എ. റഫീഖ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ കണ്ടനകം, സെക്രട്ടറി ഷാനവാസ് തണ്ടിലം, റിയാസ് ചെമ്പകശേരി, യു.വി. അലിമോൻ, മുസ്തഫ തേക്കിൽ, സി.വി. ബാവനു, എം.വി. കാദർ എന്നിവർ ഉൾപ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു.