കാലടി പഞ്ചായത്തിലെ വിദ്യാലയങ്ങൾ ഇനി പുകയില രഹിത വിദ്യാലയം


എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുകതമായി പഞ്ചായത്തിലെ വിദ്യാലയങ്ങൾ പുകയില രഹിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. കാലടി ജി. എൽ. പി സ്കൂളിൽ വച്ചു വൈസ് പ്രസിഡന്റ് ബൽകീസ് കൊരണപറ്റയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി ബാബു ഔദ്യോദിക പ്രഖ്യാപനം നടത്തി. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് സാജിദാ പൈകാടൻ ചടങ്ങിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഓ ഫിറോസ് ഖാൻ വിഷയാവതരണം നടത്തി. വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിങ് ചെയർമാൻ ബഷീർ തുറയാറ്റിൽ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഷാജി അറക്കൽ, വാർഡ് മെമ്പർ അബ്ദുൾ ഗഫൂർ, ഹെൽത്ത് സൂപ്പർവൈസർ ശ്രീജിത്ത്, എക്സ്സൈസ് ഇൻസ്‌പെക്ടർ എൽദോ ജോർജ്, എക്സ്സൈസ് പ്രെവെൻറ്റീവ് ഓഫീസർ പ്രമോദ്, പി.ടി.എ പ്രസിഡന്റ് അഭിലാഷ് എന്നിവർ ആശംസകൾ അറിയിച്ചു. കാലടി ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻ ചാർജ് സ്വപ്ന സത്യൻ പുകയില രഹിത പ്രതിജ്ഞ ചൊല്ലി. പരിപാടിയുടെ ഭാഗമായി കാലടി സ്കൂളിൽ നിന്നും കണ്ടനകം ജംഗ്ഷൻ വരെ പുകയില രഹിത വിദ്യാലയ പഞ്ചായത്ത് വിളംബര റാലി നടത്തി. പഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ, ആരോഗ്യ പ്രവർത്തർ, ആശാ പ്രവർത്തകരും റാലിയിൽ അണി നിരന്നു. പരിപാടിയിൽ പുകയില രഹിത വിദ്യാലയ സർട്ടിഫിക്കറ്റുകൾ അധ്യാപകർക്കു കൈ മാറി. തുടർന്ന് കണ്ടനകം ദാറുൽ ഹിദായ സ്കൂൾ കുട്ടികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കാലടി സ്കൂൾ ഹെഡ് മാസ്റ്റർ ചിത്ര ടീച്ചർ നന്ദി പറഞ്ഞു.













