EDAPPAL
കാലടി ഗ്രാമ പഞ്ചായത്തിൽ തൊഴിൽ സഭ ചേർന്നു


കാലടി പഞ്ചായത്ത് തല ഉദ്ഘാടനം നരിപറമ്പ് താജ് പാലസ് ഓഡിറ്റോറിയത്തിൽ വച്ചു കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്‌ലം കെ തിരുത്തി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജിൻസി പി ജി അധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ ദിലീഷ്, പ്രകാശൻ കാലടി, ഗ്രാമപഞ്ചായത്ത് മെമ്പർ സലീന വി സി, സുരേഷ് പനക്കൽ, ബൽകീസ് കെ, ലെനിൻ, സെക്രട്ടറി ഷാജി പി എം,കില പ്രതിനിധികൾ ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കാലടി പഞ്ചായത്തിലെ 16 വാർഡുകളെ മൂന്ന് മേഖലകളായി തിരിചാണ് തൊഴിൽ സഭകൾ സംഘടിപ്പിക്കുന്നത്. പഞ്ചായത്തിലെ അഭ്യസ്ത വിദ്യരായ തൊഴിൽ അന്വേഷകരെയും തൊഴിൽ സംരംഭകരെയും കണ്ടെത്തി അനുയോജ്യമായ തൊഴിൽ നൽകുന്നതിനും സംവദിക്കുന്നതിനും തൊഴിൽ സഭയിൽ അവസരം നൽകി.
