EDAPPAL
കാലടി ഗ്രാമപഞ്ചായത്തിൽ ആരോഗ്യ
കാലടി ഗ്രാമപഞ്ചായത്തിൽ ആരോഗ്യ
ബോധവൽക്കരണ സെമിനാർ നടത്തി

എടപ്പാൾ: ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻറെ നേതൃത്വത്തിൽ “നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം” എന്ന വിഷത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസ് ലം കെ തിരുത്തി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡന്റ് എ പി രമണി അധ്യക്ഷത വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻറ് പി.ജി.ജിൻസി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ആനന്ദൻ, എം.ശ്രീജ, പി.കെ.ദേവി, എന്നിവർ പ്രസംഗിച്ചു.കാലടി കുടുംബാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സതീഷ് അയ്യാപ്പിൽ, കെ.സി.മണിലാൽ. എന്നിവർ ക്ലാസ്സെടുത്തു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
