kaladi

കാലടിയിൽ സൗജന്യ കരൾ രോഗ നിർണ്ണയ ക്യാമ്പ്

കാലടി : എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കരൾ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കരയോഗം ഓഫീസിൽ നടന്ന ക്യാമ്പിൽ ഫൈബ്രോ സ്കാൻ പരിശോധനയും ഉൾപ്പെടുത്തി.
തിരൂർ താലൂക്ക് ആശുപത്രിയിലെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. എം. മുരളീകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സോമസുന്ദരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് ജയരാജ് പടിക്കൽ അധ്യക്ഷത വഹിച്ചു. നൂറിലധികം പേർ ക്യാമ്പിന്റെ പ്രയോജനം നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button