kaladi
കാലടിയിൽ ലോക എയ്ഡ്‌സ് ദിന ബോധവൽക്കരണ പരിപാടി നടത്തി

എടപ്പാൾ: കാലടി കുടുംബാരോഗ്യ കേന്ദ്രവും കാടഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ലോക എയ്ഡ്‌സ് ദിന ബോധവൽക്കരണ പരിപാടിയും റാലിയും സംഘടിപ്പിച്ചു. കാടഞ്ചേരി സ്കൂളിൽ വച്ചു നടന്ന പരിപാടിയിൽ എൻ.എസ്.എസ് കോ -ഓർഡിനേറ്റർ ദിൽന ടീച്ചർ സ്വാഗതം പറഞ്ഞു. കാലടി ഹെൽത്ത് ഇൻസ്‌പെക്ടർ ചാർജ് സ്വപ്ന സത്യൻ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ‘പ്രതിസന്ധികളെ അതിജീവിച്ചു പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട്’ എന്ന സന്ദേശം ഉയർത്തി സ്കൂളിൽ നിന്നും ആരംഭിച്ച റാലി പാറപ്പുറം ജംഗ്ഷനിൽ സമാപിച്ചു. സമാപന ചടങ്ങിൽ എൻ.എസ്.എസ് യൂണിറ്റ് കുട്ടികൾ എയ്ഡ്‌സ് പ്രതിരോധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന മൈം അവതരണം നടത്തി. സ്കൂൾ അദ്ധ്യാപകർ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.













