kaladi
കാലടിയിൽ അതിഥി തൊഴിലാളികൾക്കായി രാത്രികാല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കാലടി : കുടുംബാരോഗ്യ കേന്ദ്രവും മലപ്പുറം മിസ്റ്റ് ടീമും സംയുക്തമായി കാലടി പഞ്ചായത്തിലെ കാലടി, കണ്ടനകം, കാവിൽപ്പടി പ്രദേശത്തു രാത്രികാല അതിഥി തൊഴിലാളി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.മലപ്പുറം ആരോഗ്യ വകുപ്പിലെ ഡോക്ടർ അക്ഷയ് കൃഷ്ണന്റെ നേതൃത്വത്തിൽ ഉള്ള മിസ്റ്റ് ടീം അതിഥി തൊഴിലാളികൾക്കിടയിൽ മലമ്പനി, മന്ത്, കുഷ്ഠ രോഗപരിശോധനകൾ നടത്തി.മിസ്റ്റ് ടീം അംഗങ്ങളായ ഷിബിൻ, അരുൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ,സ്വപ്ന സത്യൻ, മേഖല, പ്രവീൺ, മറ്റു ആരോഗ്യ പ്രവർത്തകരായ അജാസ്, അനുരാജ്, മൊയ്തുണ്ണി എന്നിവരും ക്യാമ്പിൽ പങ്കെടുത്തു