KERALA
കാറിന്റെ സൺറൂഫിൽ മൂന്ന് കുട്ടികളെ ഇരുത്തി സാഹസിക യാത്ര; വിഡിയോ പുറത്ത്
ഓപ്പൺ വിൻഡോയിലൂടെ കാറിന് മുകളിൽ മൂന്ന് കുട്ടികളെ ഇരുത്തി അപകടകരമായ ഡ്രൈംവിംഗ്. ദേശീയപാതയിൽ കുന്ദമംഗലത്തിന് സമീപമാണ് സംഭവം. കൊടുവള്ളി സ്വദേശിയുടെതാണ് വാഹനം. KL 57 X 7012 എന്ന വാഹനത്തിലാണ് സാഹസിക യാത്ര. പിന്നാലെ വന്ന യാത്രക്കാർ പകർത്തിയ ദ്യശ്യങ്ങളാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.
പല സമയങ്ങളിലും ഈ വാഹനത്തെ മറികടന്നുകൊണ്ട് അപകട മുന്നറിയിപ്പ് നൽകാൻ വേണ്ടി മറ്റ് യാത്രക്കാർ ശ്രമിച്ചിരുന്നു. എന്നാൽ അമിതവേഗത മൂലം ഈ വാഹനത്തെ എത്തിപ്പിടിക്കാൻ സാധിച്ചില്ലെന്നാണ് മറ്റു വാഹന യാത്രക്കാർ പറയുന്നത്