കാരുണ്യത്തിന് 7 ലക്ഷം രുപയ്ക്ക് പുതിയ വാഹനം

ചങ്ങരംകുളം: ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് കെയർ ക്ലിനിക്ക് 7 ലക്ഷം രുപയ്ക്ക് പുതിയ വാഹനം പുറത്തിറക്കി.
ക്ലിനിക്കിനു കീഴിലെ രോഗികളുടെ പരിചരണം ത്വരിതഗതിയിലാക്കാനും കാര്യക്ഷമമാക്കാനും വേണ്ടിയാണ് ഉദാര മനസ്കരുടെ സഹായ ധനം കൊണ്ട് പുതിയ വാഹനം വാങ്ങിയത്.
12 കൊല്ലമായി ചങ്ങരംകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ചങ്ങരംകുളം കാരുണ്യം പാലിയെറ്റിവ് ക്ലിനിക്കിനു കീഴിൽ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് പരിധികളിലായി നിലവിൽ 500 ലധികം രോഗികൾ പരിചരിക്കപ്പെട്ടുവരുന്നുണ്ട്. വിദ്യാർത്ഥികളും മുതിർന്നവൗമായി 50 ലധികം സ്ഥിരം വളണ്ടിയർമ്മാർ ഇവർക്ക് സേവനം ചെയ്യുന്നുണ്ട്.
രോഗീ പരിചരണത്തിനു വീടുകളിലെത്താനും രോഗികളെ ആശുപത്രിയിലെക്ക് കൊണ്ടുപോകാനും നിലവിലുള്ള ഏക വാഹനം മതിയായ്ക വന്നപ്പോഴാണു സ്വന്തം ഫണ്ടിൽ നിന്ന് പുതിയ വാഹനം വാങ്ങാൻ തീരുമാനിച്ചത്.
പൊതുജനങ്ങൾ അകമഴിഞ്ഞു നൽകുന്ന സംഭാവന മാത്രമാണു കമ്മിറ്റിയുടെ ഏക വരുമാനം.
