CHANGARAMKULAM
കാരുണ്യം പാലിയേറ്റീവിന് ഓക്സിജൻ കോൺസൻററേറ്റർ നൽകി.
ചങ്ങരംകുളം :കാരുണ്യം പാലിയേറ്റീവ് കെയർ പരിചരിച്ചു വരുന്ന കിടപ്പിലായ രോഗികളുടെ ഉപയോഗത്തിനായി ഓക്സിജൻ കോൺസൻററേറ്റർ നൽകിക്കൊണ്ട് മാറഞ്ചേരി സ്വദേശി ജിനേഷ് സുകുമാർ മാതൃകയായി.
ഈ അടുത്ത ദിവസം മരണപ്പെട്ടു പോയ അദ്ദേഹത്തിൻ്റെ പിതാവിൻ്റെ സ്മരണക്കായാണ് ഇത് നൽകുന്നത്.
കാരുണ്യം പാലിയേറ്റീവ് പ്രസിഡണ്ട് പി.പി.എം.അഷറഫ് ജിനേഷ്
സുകുമാറിൽനിന്ന് ഉപകരണം ഏറ്റുവാങ്ങി.
ചടങ്ങിൽ
ശബാബ് പി പി, കെ.വി.അബൂബക്കർ, ജമാൽ എം.കെ എന്നിവർ സംസാരിച്ചു.