Kayamkulam

കാ​യം​കു​ള​ത്ത് തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റ മു​ഹ​മ്മ​ദ് സൈ​ഹാ​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ

കാ​യം​കു​ളം: ന​ഗ​ര​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു. കാ​യം​കു​ളം പു​ത്ത​ൻ ക​ണ്ട​ത്തി​ൽ ഇ​ർ​ഷാ​ദ്, നി​സാ​ർ മൗ​ലോ​ലി​ൽ, മു​ഹ​മ്മ​ദ് സൈ​ഹാ​ൻ (12) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. പ്ര​താം​ഗ​മൂ​ട് ജ​ങ്​​ഷ​ന് സ​മീ​പം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ സൈ​ഹാ​നാ​ണ് ആ​ദ്യം ക​ടി​യേ​റ്റ​ത്. നി​സാ​റി​നും സൈ​ഹാ​നും കൈ​ക്കും ഇ​ർ​ഷാ​ദി​നെ കാ​ലി​ലു​മാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button