കാപ്പ ലംഘിച്ച് ജില്ലയില്‍ കടന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍’പ്രതികള്‍ പിടിയിലായത് കൊച്ചിയില്‍ നിന്ന് ‘പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമം’ചങ്ങരംകുളം എസ്ഐക്ക് പരിക്ക്

എടപ്പാൾ: കാപ്പ ലംഘിച്ച് ജില്ലയില്‍ കടന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍.ചങ്ങരംകുളം പൊന്നാനി സ്റ്റേഷന്‍ പരിതിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി കാപ്പ ചുമത്തി നാടുകടത്തിയ എടപ്പാള്‍ ഐലക്കാട് സ്വദേശി 21 വയസുള്ള നരിയന്‍ വളപ്പില്‍ കിരണ്‍,പൊന്നാനി ചന്തക്കുന്ന് സ്വദേശി 27 വയസുള്ള അത്താണി പറമ്പില്‍ വിഷ്ണു എന്നിവരെയാണ് ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ നിന്ന് പിടികൂടിയത്.പോലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ അതിസാഹസികമായാണ് പോലീസ് കീഴ്പെടുത്തി അറസ്റ്റ് ചെയ്തത്.പ്രതിരോധത്തിനിടെ കായലിലേക്ക് വീണ ചങ്ങരംകുളം എസ്ഐ സുരേഷിന്റെ ഇടത് കൈക്ക് പൊട്ടലേറ്റു ജനുവരി 28ന് പൊന്നാനി സ്റ്റേഷന്‍ പരിധിയില്‍ എടപ്പാള്‍ കല്ല്യാനിക്കാവ് ഉത്സവത്തിനിടെയാണ് പ്രതികള്‍ മാണൂര്‍ സ്വദേശിയായി യുവാവിനെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചത്.ഫെബ്രുവരി 6ന് ഇതെ സംഘം എടപ്പാളില്‍ മറ്റൊരു സ്ഥലത്തും അക്രമം നടത്തിയിരുന്നു.കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇരുവര്‍ക്കുമെതിരെ പൊന്നാനി പോലീസും ചങ്ങരംകുളം പോലീസും കേസെടുക്കുകയും ചെയ്തിരുന്നു പ്രതികള്‍ കൊച്ചിയില്‍ മരട് സ്റ്റേഷന്‍ പരിധിയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ചങ്ങരംകുളം സിഐ ഷൈന്‍,എസ്ഐ സുരേഷ് സീനിയര്‍ സിപിഒ സബീഷ്,സിപിഒ മാരായ ശ്രീഷ്,സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് കൊച്ചിയിലെ ഒളിത്താവളത്തിലെത്തി പ്രതികളെ പിടികൂടിയത്.പിടിയിലായ പ്രതികള്‍ സമാനമായ പത്തിലതികം കേസുകളില്‍ ഉള്‍പെട്ട് നാട് കടത്തിയവരാണെന്നും കാപ്പ ലംഘിച്ചാണ് ജില്ലയില്‍ എത്തി അക്രമം നടത്തിയതെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.ഇരുവരെയും പൊന്നാനി കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു
