തിരൂർ
കാപ്പ കേസിൽ നടത്തിയയാളെ കഞ്ചാവുമായി തിരൂർ പോലീസ് പിടികൂടി
തിരൂർ :കാപ്പ കേസിൽ നടത്തിയയാളെ കഞ്ചാവുമായി തിരൂർ പോലീസ് പിടികൂടി.നിരവധി അടിപിടി കേസുകളിലും ലഹരി കേസുകളിലും ഉൾപ്പെട്ട തിരൂര്‍ മാസ്റ്റര്‍പടി സ്വദേശി ഷിഹാബ്(43)എന്നയാളെയാണ് തിരൂര്‍ പോലീസ് പിടികൂടിയത്.തൃശ്ശൂർ മേഖല ഡി ഐ ജിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ വർഷം ഇയാളെ മലപ്പുറം ജില്ലയിൽ നിന്ന് നാട് കടത്തിയിരുന്നു. മേൽ ഉത്തരവ് നില നിൽക്കെ ഉത്തരവ് ലംഘിച്ച് ശിഹാബ് തിരൂർ ബസ്റ്റാൻഡ് മാർക്കറ്റ് റോഡ് പരിസരത്ത് ലഹരി വിൽപ്പന നടത്തുന്നതിനിടയിലാണ് തിരൂർ പോലീസ് പിടികൂടിയത്. തിരൂർ പോലീസ് അനന്തര നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.